Kerala

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും കുടുംബം നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം
X

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിൽ പിടിയിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം. എകെജി സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ചേർന്ന അവെയ്ലബിൽ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു നിലപാടിലെത്തിയത്.

രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഈ നടപടികളെ തുറന്നുകാണിക്കുന്ന പ്രചാരണങ്ങൾ നടത്താനും സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേസിൽ ഇടപെടില്ലെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും കുടുംബം നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.

ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെയായിരുന്നു ഇ.ഡി റെയ്ഡിനെത്തിയത്. 26 മണിക്കൂറിന് ശേഷമുള്ള റെയ്ഡിന് ശേഷം ഇന്നായിരുന്നു മടങ്ങിയത്.

Next Story

RELATED STORIES

Share it