- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി നീട്ടില്ലെന്ന് ഗതാഗതവകുപ്പ്
390 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാനം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും. വാടക സ്‌കാനിയ ബസുകള്‍ കരാറുകാര്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പിന്‍വലിച്ചതോടെ ദിവസ വരുമാനത്തിലും ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടായി

തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി. 390 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാനം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും. വാടക സ്‌കാനിയ ബസുകള്‍ കരാറുകാര്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പിന്‍വലിച്ചതോടെ ദിവസ വരുമാനത്തിലും ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടായി.
അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വാടക സ്‌കാനിയ ബസുകള്‍ കരാറുകാര്‍ തിരിച്ചെടുത്തു. തിരികെ നല്‍കിയ ബസ് വായ്പതിരിച്ചടവ് മുടങ്ങിയതിന്റ പേരില്‍ ധനകാര്യസ്ഥാപനം കൊണ്ടുപോയി. ബസില്ലാത്തതിനാല്‍ ബംഗളൂരു സര്‍വീസുകള്‍ മുടങ്ങിയതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ ദിവസവുമുണ്ടാകുന്നത്. ദീര്‍ഘദൂര റൂട്ടിലോടുന്ന സൂപ്പര്‍ഫാസറ്റ് ബസുകളില്‍ മിക്കതും കാലാവധി കഴിഞ്ഞതിനാല്‍ അടുത്തമാസം പിന്‍വലിക്കണം.
ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ഇനത്തില്‍ നാനൂറോളം ബസുകളുണ്ടെന്നാണ് കണക്ക്. പിന്‍വലിച്ചാല്‍ ദീര്‍ഘദൂര റൂട്ടില്‍ പല സര്‍വീസുകളും മുടങ്ങും. ഇത് മുന്നില്‍ കണ്ടാണ് സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴില്‍ നിന്ന് ഒന്‍പതാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശരിയായി അറ്റകുറ്റപ്പണിപോലും നടത്താത്ത ബസുകളുണ്ടാക്കുന്ന വെല്ലുവിളി ഏറ്റെടുക്കാനാകില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നു. അഞ്ചുവര്‍ഷമായിരുന്ന കാലാവധി കഴിഞ്ഞിടെയാണ് ഏഴാക്കിയത്.
ഡ്രൈവര്‍മാരില്ലാത്തതുകൊണ്ടും സ്‌പെയര്‍പാട്‌സ് ക്ഷാമം കൊണ്ടും ആയിരത്തിലധികം ബസുകള്‍ ഇപ്പോഴേ കട്ടപ്പുറത്താണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ ശബരിമല മണ്ഡലകാലം തുടങ്ങും. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ലോ ഫ്‌ലോര്‍ ബസുകള്‍ ഓടിച്ചാലും ദീര്‍ഘദൂര സര്‍വീസിന് മറ്റ് ഡിപ്പോകളില്‍ നിന്ന് ബസുകളെടുക്കണം. ഇത് യാത്രാക്ലേശം രൂക്ഷമാക്കും. ശമ്പളം കൊടുക്കാന്‍ ഈ മാസവും പണമില്ല. സാമ്പത്തിക പ്രതിസന്ധി പരിഹിക്കാന്‍ എഴുപത് കോടി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് പ്രതികരിച്ചിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















