Kerala

വിദേശയിനം പട്ടികളെ സംരക്ഷണത്തിന് നിർത്തി മയക്കുമരുന്ന് കടത്ത്

ഇവരിൽ നിന്ന് ഒരു കിലോയോളം എംഡിഎഎ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ.

വിദേശയിനം പട്ടികളെ സംരക്ഷണത്തിന് നിർത്തി മയക്കുമരുന്ന് കടത്ത്
X

കൊച്ചി: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി അടക്കം ഏഴ് പേർ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവും, എക്സൈസും നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതികൾ പിടിയിലായത്. സംഘത്തെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ച കൂടുതൽ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തുവെന്ന് എക്സൈസ് പറയുന്നു.

ചെന്നൈയിൽ നിന്ന് നാല് കിലോയോളം എംഡിഎഎ എന്ന മാരക മയക്കുമരുന്നുമായി ഏഴംഗ സംഘം കൊച്ചിയിൽ എത്തിയെന്ന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധന. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് ഏഴ് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.

ഇവരിൽ നിന്ന് ഒരു കിലോയോളം എംഡിഎഎ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ, ഫവാസ്, ഫവാസിന്‍റെ ഭാര്യ ഷബ്ന, കാസർകോട്ടെ അജ്മൽ, അഫസൽ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് എക്സൈസ് പറയുന്നത്.

നേരത്തെയും കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചതായി ഇവർ മൊഴിനൽകിയെന്നാണ് എക്സൈസ് പറയുന്നത്. മയക്കുമരുന്ന് സംഘംത്തിനൊപ്പം ഉണ്ടായിരുന്ന റോഡ്വീലർ ഇനത്തിലുള്ള മൂന്ന് നായ്ക്കളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Next Story

RELATED STORIES

Share it