കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കല്‍പറ്റ: കഴിഞ്ഞ ദിവസം കൂടല്‍ക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെന്നു സംശയിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീര്‍വാരം കല്ലുവയല്‍ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്പതികളുടെ മകന്‍ എംജെ ബിജു(42)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബിജുവിനു വിവിധ ബാങ്കുകളിലായി കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

വെളളിയാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്. ബിജുവിന്റെ ബൈക്ക് പാലത്തില്‍ കണ്ടിരുന്നു. ഇതാണ് ബിജു പുഴയില്‍ ചാടിയതാണെന്നു സംശയിക്കാന്‍ കാരണം.

മാനന്തവാടി ഫയര്‍ഫോഴ്‌സ്, പനമരം, പിണങ്ങോട് റസ്‌ക്യൂ ടീമുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടത്തിയ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഭാര്യ ഷീന. മക്കള്‍: അഥുല്‍, അലന്‍, ആഷ് ബിന്‍. സഹോദരങ്ങള്‍: ജോസ്, തങ്കച്ചന്‍, സജി ,മേരി, മിനി, ഗ്രേസി, സെലി, സി ലിറ്റി, സി റെജിന്‍ മരിയ.

RELATED STORIES

Share it
Top