വാഹനങ്ങള്ക്കിടയില്പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മാനന്തവാടി: റോഡ് നിര്‍മാണത്തിനിടെ രണ്ട് വാഹനങ്ങള്ക്കിടയില്പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മാനന്തവാടി കൊയിലേരി റോഡ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ കോട്ടയം ചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രന് (66) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഫയര്‍ സ്റ്റേഷന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.
സുരേന്ദ്രന് ഓടിച്ച ടാങ്കറില്‍നിന്ന് ഡീസലെത്തിച്ച് മറ്റ് വാഹനങ്ങളില്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടുവാഹനങ്ങള്ക്കിടയില്പ്പെടുകയായിരുന്നുവെന്നാണ് ദൃക്സാസാക്ഷികള്‍ പറയുന്നത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറുവര്‍ഷത്തോളമായി ഇദ്ദേഹം ഏറനാട് കണ്‍സ്ട്രക്ഷനില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ശ്രീലത. മകന്: നീബീഷ്. കിഫ്ബി.
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT