ഡോളര്‍ കടത്ത് കേസ്: പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും
BY NSH16 Jan 2021 4:27 AM GMT
X
NSH16 Jan 2021 4:27 AM GMT
തിരുവനന്തപുരം: വിദേശത്തുനിന്ന് ഡോളര്‍ കടത്തിയെന്ന കേസിലെ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നു. പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കീമിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. 19ന് ഹാജരാവാനാണ് നിര്‍ദേശം. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.
നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലെറ്റില്‍ നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഖാലിദ് അടക്കം മൂന്നുപേര്‍ക്ക് നയതന്ത്ര പരിരക്ഷയ്ക്കായി കാര്‍ഡ് അനുവദിച്ചത് ഷൈന്‍ ഹക്കീമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT