Kerala

ഡോളര്‍ക്കടത്ത്: ശിവശങ്കറിനു ജാമ്യം; ജയില്‍ മോചിതനാകും

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിവശങ്കറിന് ജാമ്യം നല്‍കിയത്.കര്‍ശന ഉപാധികളോടെയും വ്യവസ്ഥകളോടെയുമാണ് ശിവശങ്കറിന് ജാമ്യം നല്‍കിയിരിക്കുന്നത്.നേരത്തെ സ്വര്‍ണ്ണക്കടത്ത്,കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.ഇന്നു തന്നെ ശിവശങ്കര്‍ ജയില്‍ മോചിതനായേക്കുമെന്നാണ് വിവരം.

ഡോളര്‍ക്കടത്ത്: ശിവശങ്കറിനു ജാമ്യം; ജയില്‍ മോചിതനാകും
X

കൊച്ചി:വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിവശങ്കറിന് ജാമ്യം നല്‍കിയത്.കര്‍ശന ഉപാധികളോടെയും വ്യവസ്ഥകളോടെയുമാണ് ശിവശങ്കറിന് ജാമ്യം നല്‍കിയിരിക്കുന്നത്.നേരത്തെ സ്വര്‍ണ്ണക്കടത്ത്,കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.

എന്‍ഫോഴ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതിയും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു.ഡോളര്‍ക്കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനു ശേഷം ശിവശങ്കറിന് ജയില്‍ മോചിതാകാന്‍ കഴിയും.ഇന്നു തന്നെ ശിവശങ്കര്‍ ജയില്‍ മോചിതനായേക്കുമെന്നാണ് വിവരം.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്,പി എസ് സരിത്ത്,സന്ദീപ് നായര്‍ എന്നിവര്‍ അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളതെന്നും സ്വപ്‌നയുടെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം ശിവശങ്കറിന്റേതാണെന്നായിരുന്നു ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.ഇതു കൂടാത കെ ഫോണ്‍ അടക്കം സര്‍ക്കാര്‍ പദ്ധതികളുടെ രഹസ്യവിവരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയെന്നും ഇ ഡി കോടതിയില്‍ അറിയിച്ചിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്ത ശിവശങ്കറിനെ പിന്നീടാണ് കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റു ചെയ്തത്.സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു വ്യക്തമായ പങ്കാളിത്തമാണുള്ളതെന്നായിരുന്നു കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നത്.പിന്നീട് സ്വപ്ന സുരേഷ്, പി എസ് സരിത്ത്, കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് എന്നിവരെ യാഥാ സമയം ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കി വിദേശത്തേക്ക് ഡോളര്‍കടത്തിയെന്ന കേസും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സ്വപ്‌ന സുരേഷ്, പി എസ് സരിത്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ക്കടത്ത് കേസിലും ശിവശങ്കറെ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തത്.കേസിലെ നാലാം പ്രതിയാണ് ശിവശങ്കര്‍.

നേരത്തെ കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ച കോടതി ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.1,90,000 യുഎസ്ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്നും കെയ്റോയിലേക്കുള്ള യാത്രയില്‍ ഹാന്‍ഡ് ബാഗില്‍ ഖാലിദ് കടത്തിയെന്ന് കസ്റ്റംസ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡോളര്‍ക്കടത്തിന്റെ വിവരം വ്യക്തമായതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.ഡോളര്‍ക്കടത്ത് കേസില്‍ക്കൂടി ശിവശങ്കറിനെ ജാമ്യം ലഭിച്ചതോടെ 98 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം ശിവശങ്കറിന് മോചിതനാകാന്‍ കഴിയുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it