Kerala

മാനസിക പീഡനം: ഡോക്ടറെ സ്ഥലം മാറ്റും; കോട്ടയത്ത് നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിച്ചു

ഡോക്ടര്‍കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്‌സിന് ചെറിയ ശിക്ഷ നല്‍കിയതാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഡോക്ടറെ സ്ഥലം മാറ്റാന്‍ ധാരണയായതോടെ നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.

മാനസിക പീഡനം: ഡോക്ടറെ സ്ഥലം മാറ്റും; കോട്ടയത്ത് നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിച്ചു
X

കോട്ടയം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റാന്‍ തീരുമാനം. ഡോക്ടര്‍കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്‌സിന് ചെറിയ ശിക്ഷ നല്‍കിയതാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഡോക്ടറെ സ്ഥലം മാറ്റാന്‍ ധാരണയായതോടെ നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ എട്ടിനാരംഭിച്ച പണിമുടക്ക് 11ന് അവസാനിപ്പിച്ച് എല്ലാവരും ജോലിക്ക് കയറി. ഡോക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. നഴ്‌സുമാരുടെ പ്രതിനിധികളും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായി നടന്ന ചര്‍ച്ചയില്‍ ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുന്നില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും സമരം തുടരുമെന്ന് നഴ്‌സസ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. നഴ്‌സുമാര്‍ പഴയ സൂപ്രണ്ട് ഓഫിസ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. വിവിധ നഴ്‌സിങ് സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ധര്‍ണ. 11 മണിയോടെ ധര്‍ണ അവസാനിപ്പിച്ച് സൂപ്രണ്ട് ഓഫിസില്‍നിന്ന് പ്രകടനമായി പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് പോയി. നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് ഇന്നു രാവിലെ നടത്താനിരുന്ന എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചു. അത്യാഹിത വിഭാഗം ഒഴികെ മറ്റെങ്ങും രാവിലെ നഴ്‌സുമാര്‍ ഡ്യൂട്ടിക്ക് കയറിയില്ല.

തിങ്കളാഴ്ച്ച സര്‍ജറി വിഭാഗം ഐസിയുവിലായിരുന്നു പരാതിക്കാധാരമായ സംഭവമുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ ബെഡ്ഡില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ട്രേ വച്ചുമറന്നതിനായിരുന്നു ശിക്ഷാ നടപടി. രോഗി കിടന്നതിന് സമാനമായി കിടത്തി ഒന്നരമണിക്കൂറോളം ഉപകരണങ്ങള്‍ അടങ്ങിയ ട്രേ കാലില്‍ വച്ചെന്നും പരസ്യമായി ശകാരിച്ചെന്നുമാണ് ആരോപണം. എന്നാല്‍, മൂന്നുകിലോ ഭാരം വരുന്ന ട്രേയാണ് രോഗിയുടെ ശരീരത്തില്‍വച്ച് മറന്നതെന്നാണ് ഡോ. ജോണ്‍ എസ് കുര്യന്റെ വിശദീകരണം. അല്ലാതെ മോശമായ ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. ഡോക്ടര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രാകൃതമായല്ല നടപടി എടുക്കേണ്ടതെന്നാണ് നഴ്‌സുമാരുടെ പ്രതികരണം. ഇത്തരം ശിക്ഷാ നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന ജോണ്‍ എസ് കുര്യനു കീഴില്‍ തുടരാനാവില്ലെന്ന് നഴ്‌സുമാര്‍ കോളജ് പ്രിന്‍സിപ്പാളിനെ അറിയിക്കുകയായിരുന്നു. നഴ്‌സിനെതിരേ ഡോക്ടറും സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it