Kerala

കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കും: മുല്ലപ്പള്ളി

കെപിസിസി പുനസംഘടന ഉൾപ്പടെയുള്ള വിഷയങ്ങളിൽ പരസ്യ വിമർശനവുമായി നേതാക്കൾ രംഗത്തു വന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കും: മുല്ലപ്പള്ളി
X

തിരുവനന്തപുരം: കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര ഉന്നതരായാലും അച്ചടക്കം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കെപിസിസി പുനസംഘടന ഉൾപ്പടെയുള്ള വിഷയങ്ങളിൽ പരസ്യ വിമർശനവുമായി നേതാക്കൾ രംഗത്തു വന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ത​ന്‍റെ മ​ന​സി​ലു​ള്ള ക​മ്മ​റ്റി​യ​ല്ല നി​ല​വി​ൽ വ​ന്ന​തെ​ങ്കി​ലും ത​മ്മി​ൽ ഭേ​ദം തൊ​മ്മ​ൻ എ​ന്ന രീ​തി​യി​ൽ ഈ ​ക​മ്മ​റ്റി മി​ക​ച്ച​തു ത​ന്നെ. സ്വ​ർ​ഗ​ത്തി​ൽ നി​ന്ന് ആ​രേ​യും കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ല​ല്ലോ. നി​ല​വി​ലു​ള്ള ആ​ളു​ക​ളെ വ​ച്ച​ല്ലേ ക​മ്മ​റ്റി​യു​ണ്ടാ​ക്കാ​ൻ പ​റ്റു​വെ​ന്നും മുല്ല​പ്പ​ള്ളി ചോദിച്ചു.

ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു​കൂ​ടി കു​റ​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സ​മ്മ​ർ​ദം ശ​ക്ത​മാ​യി​രു​ന്നു. എ കെ ആ​ന്‍റ​ണി​യും തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യും ഒ​ഴി​കെ​യു​ള്ള​വ​ർ​ക്കെ​ല്ലാം ഓ​രോ പ​ട്ടി​ക​യു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി​ പോ​കു​ക വ​ലി​യ ബു​ദ്ധി​മു​ട്ടു ത​ന്നെ​യാ​യി​രു​ന്നു. 35 ഭാ​ര​വാ​ഹി​ക​ൾ മ​തി എ​ന്നാ​യി​രു​ന്നു ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട്. പ​ക്ഷേ കു​റെ​യൊ​ക്കെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങേ​ണ്ടി വ​ന്നു.

ഇ​പ്പോ​ഴ​ത്തെ പ​ട്ടി​ക​യി​ൽ വ​നി​ത​ക​ൾ​ക്ക് മ​തി​യാ​യ പ്രാ​ധി​നി​ത്യ​മി​ല്ലാ​യെ​ന്ന​ത് സ​ത്യം ത​ന്നെ​യാ​ണ്. അ​ഞ്ച് വ​നി​ത​ക​ളെ ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് മൂ​ന്നി​ലേ​യ്ക്ക് ചു​രു​ങ്ങി​യ​തി​ൽ വി​ഷ​മ​മു​ണ്ട്. അ​തു​പോ​ലെ ത​ന്നെ യു​വാ​ക്ക​ൾ​ക്കും ദ​ളി​ത​ർ​ക്കും കു​റ​ച്ചു​കൂ​ടി പ്രാ​തി​നി​ധ്യം വേ​ണ​മാ​യി​രു​ന്നു. അ​ടു​ത്തു വ​രു​ന്ന സെ​ക്ര​ട്ട​റി, നി​ർ​വാ​ഹ​ക സ​മി​തി പ​ട്ടി​ക​യി​ൽ സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ദ​ളി​ത​ർ​ക്കും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യ​മു​ണ്ടാ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇന്നു രാവിലെ ചേർന്ന കെപിസിസി ഭാരവാഹികളുടെ ആദ്യയോഗത്തില്‍ ഒരു തരത്തിലുള്ള അച്ചടക്കലംഘനങ്ങളും സംസ്ഥാന കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തു വിളിച്ചു പറയാമെന്ന് ആരും കരുതേണ്ടെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it