സംവിധായിക നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക ആയിരുന്നു.

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക ആയിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
പക്ഷികളുടെ മണമെന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി പരസ്യചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്‌റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി, പിന്‍പേ നടപ്പവള്‍ എന്നീ സിനിമകളിലും സഹസംവിധായികയായി. ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്, നടന്‍, ഉട്ടോപ്യയിലെ രാജാവ്, ജിത്തു ജോസഫിന്റെ മെമ്മറീസ്, ജന്‍സ് മുഹമ്മദിന്റെ 100 ഡേയ്‌സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT