Kerala

എറണാകുളം ശിവക്ഷേത്രോല്‍സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി

എറണാകുളം ശിവക്ഷേത്രോല്‍സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി
X

എറണാകുളം: ശിവക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിര്‍വഹിക്കേണ്ടിയിരുന്നത്. ദിലീപിനെ ക്ഷണിച്ചതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.

നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ജനുവരി 23-നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉല്‍സവം ആരംഭിക്കുന്നത്. ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങാനായി ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.

എന്നാല്‍, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധം സമിതിക്കുള്ളില്‍ തന്നെ ഉയര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും അതൃപ്തിയുണ്ടായി. തുടര്‍ന്ന് കൂപ്പണ്‍ ഉദ്ഘാടന ചടങ്ങില്‍നിന്ന് ദിലീപിനെ മാറ്റുകയായിരുന്നു.



Next Story

RELATED STORIES

Share it