Kerala

ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണനുമായും എസ്പി യു അബ്ദുൾ കരീമുമായും സമ്പർക്കം ഉണ്ടായതിനേത്തുടർന്ന് മുൻകരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചത്.

ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
X

തിരുവനന്തപുരം: മലപ്പുറം കലക്ടർക്കും എസ്പിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണനുമായും എസ്പി യു അബ്ദുൾ കരീമുമായും സമ്പർക്കം ഉണ്ടായതിനേത്തുടർന്ന് മുൻകരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി യു.അബ്ദുൾ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കലക്ടർ കെ ഗോപാലകൃഷ്ണനും സബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെയുള്ളവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it