Kerala

നോക്കുകൂലി: കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി

ജാമ്യമില്ലാക്കുറ്റം ചുമത്താവുന്ന വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

നോക്കുകൂലി: കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി
X

തിരുവനന്തപുരം: നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്ത് എവിടെ ഉണ്ടായാലും കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവല്ലയിലും കോട്ടയത്തും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണിത്.

നോക്കുകൂലിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ജാമ്യമില്ലാക്കുറ്റം ചുമത്താവുന്ന വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

Next Story

RELATED STORIES

Share it