- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോലാഹലങ്ങളുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രം; സിപിഐയ്ക്കും പ്രതിപക്ഷത്തിനും മറുപടിയുമായി സിപിഎം മുഖപത്രം
മാവോവാദി ഭീകരതയെ നിസ്സാരവല്‍ക്കരിച്ച് പോലിസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുക. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്.
കോഴിക്കോട്: പാലക്കാട് മഞ്ചക്കണ്ടിയിലെ മാവോവാദി വേട്ടയിലും കോഴിക്കോട്ടെ യുവാക്കളുടെ യുഎപിഎ അറസ്റ്റിലും സിപിഐയ്ക്കും പ്രതിപക്ഷത്തിനും മറുപടിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. 'യുഎപിഎ ദുരുപയോഗം അനുവദിക്കരുത്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കും പോലിസിനുമെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നത്. 'യുഎപിഎ സര്‍ക്കാരിനുനേരെയുള്ള ചൂണ്ടുവിരലായിക്കൂടാ' എന്ന തലക്കെട്ടില്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് സിപിഐ മുഖപത്രമായ ജനയുഗവും തിങ്കളാഴ്ച മുഖപ്രസംഗമെഴുതിയിരുന്നു. അട്ടപ്പാടിയില്‍ നാല് മാവോവാദികള്‍ പോലിസ് വെടിയേറ്റ് മരിച്ചതും കോഴിക്കോട്ട് രണ്ട് യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയതും ചൂണ്ടിക്കാട്ടി കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്ന് സിപിഐയുടെ പേര് പറയാതെ ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
എന്നാല്‍, സര്‍ക്കാരിന് മുറുകെപ്പിടിക്കാനുള്ളത് നിയമവ്യവസ്ഥയും ജനതാല്‍പര്യവുമാണ്. മാവോവാദി ഭീകരതയെ നിസ്സാരവല്‍ക്കരിച്ച് പോലിസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുക. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍, കേരളത്തിലെ പ്രതിപക്ഷകക്ഷികള്‍ നിര്‍ഭാഗ്യവശാല്‍ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നത്. 2016 നവംബറില്‍ നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് ഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലായിരുന്നില്ല അതെന്ന് തെളിഞ്ഞു.
അട്ടപ്പാടിയില്‍ ഇപ്പോഴുണ്ടായ ഏറ്റുമുട്ടല്‍ മരണങ്ങളുടെപേരിലും പഴയ വിവാദം തുടരുകയാണ്. തിരച്ചിലിനിടയിലും ഇന്‍ക്വസ്റ്റ് വേളയിലും പോലിസിനുനേരെ നടന്ന ആക്രമണങ്ങളുടെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് പൗരന്‍മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല. യുഎപിഎ കരിനിയമമാണ്. ദുരുപയോഗസാധ്യത മുന്‍നിര്‍ത്തി പാസാക്കുന്ന ഘട്ടത്തില്‍തന്നെ എതിര്‍ത്തത് സിപിഎമ്മും ഇടതുപക്ഷവുമാണ്. പ്രതീക്ഷിച്ചപോലെ ആ നിയമം ദുരുപയോഗിക്കപ്പെട്ടുവെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMT