Kerala

പാലക്കാട് ഡെങ്കിപ്പനി പടരുന്നു

കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി.

പാലക്കാട് ഡെങ്കിപ്പനി പടരുന്നു
X

പാലക്കാട്: കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി. ഒരാള്‍ക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി.

മേഖലയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു.

Next Story

RELATED STORIES

Share it