കരാര്‍ നീട്ടി;ദെനെചന്ദ്ര മെയ്തെ 2024 വരെ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും
മണിപ്പൂരില്‍ നിന്നുള്ള 27കാരനായ ദെനെചന്ദ്ര, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. 2020 ഓഗസ്റ്റ് 5നാണ് ട്രാഉ എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ ക്ലബിനായി ആറു മത്സരങ്ങളും കളിച്ചു.

കൊച്ചി: പ്രതിരോധ താരം ദെനെചന്ദ്ര മെയ്തെയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2024 വരെ ലെഫ്റ്റ് ബാക്ക് താരം ടീമില്‍ തുടരും. മണിപ്പൂരില്‍ നിന്നുള്ള 27കാരനായ ദെനെചന്ദ്ര, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. 2020 ഓഗസ്റ്റ് 5നാണ് ട്രാഉ എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ ക്ലബിനായി ആറു മത്സരങ്ങളും കളിച്ചു.
പത്താം വയസില്‍, പ്രാദേശിക സ്റ്റേഡിയത്തില്‍ പന്തുതട്ടി ഫുട്ബോള്‍ ജീവിതം തുടങ്ങിയ ദെനെചന്ദ്ര, ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര്‍ ഫുട്ബോള്‍ ടീമിന്റെ ഭാഗമായതോടെ പ്രൊഫഷണല്‍ അഭിരുചി നേടി. മോഹന്‍ ബഗാന്‍ അത്ലറ്റിക് ക്ലബ്ബിലെയും, ഒഡീഷയിലെ സാംബല്‍പൂര്‍ അക്കാദമിയിലെയും ഹ്വസ്വകാല പരിശീലനത്തിന് ശേഷം പൂനെ എഫ്സിയില്‍ ചേര്‍ന്നു. ടീമിനൊപ്പം രണ്ടു തവണ അണ്ടര്‍-19 ഐ ലീഗ് കിരീടം നേടി. ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുമ്പ് ചര്‍ച്ചില്‍ ബ്രദേഴ്സ്, നെറോക്ക എഫ്സി, ട്രാഉ എഫ്സി എന്നീ ഐ ലീഗ് ടീമുകളില്‍ സ്ഥിര സാനിധ്യമായിരുന്നു.
ദുഷ്‌ക്കരമായ സാഹചര്യങ്ങള്‍ക്കിടയിലും കെബിഎഫ്സിക്കൊപ്പമുള്ള എന്റെ ആദ്യ സീസണ്‍ മികച്ച അനുഭവമായിരുന്നുവെന്ന് ദെനെചന്ദ്ര മെയ്തെ പറഞ്ഞു. ക്ലബുമായുള്ള കരാര്‍ നീട്ടിയതില്‍ സന്തുഷ്ടനാണ്, അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട സീസണ്‍ ലഭിക്കുമെന്നുംക്ലബ്ബിന്റെ മികച്ച ആരാധകൂട്ടത്തെ ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഐഎസ്എലിനായി, ദൃഢതയും സ്ഥിരതയുമുള്ള താരമാണ് ദെനചന്ദ്രയെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. തന്റെ കളിയില്‍ ചില വശങ്ങള്‍ താരം മെച്ചപ്പെടുത്തേണ്ടതുണ്ട്, എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വളരെയധികം കഴിവുകള്‍ പ്രകടമാക്കിയെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കശ്മീരില് പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല് തലവന്
3 July 2022 5:58 PM GMTഉദയ്പൂര് കൊലയാളിക്ക് ബിജെപി വേദിയില് ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTജീവനക്കാരുടെ 'മെഡിക്കല് അവധി';എയര് ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTയുപിയില് ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില് യുവാവിന്റെ മൃതദേഹം;...
3 July 2022 1:10 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില് ഓറഞ്ച് അലര്ട്ട്
3 July 2022 12:44 PM GMT