Kerala

'ജനാധിപത്യം പുറംതള്ളലല്ല', ഉള്‍കൊള്ളലാണ്; സംവാദ സദസ് 21ന് കോഴിക്കോട്

കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെ നീണ്ടുനില്‍ക്കുന്ന സംവാദസദസ്സില്‍ അക്കാദമിക് തലത്തില്‍ അറിയപ്പെടുന്ന ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രഭാഷകരും പങ്കെടുക്കും. പരിപാടിയില്‍ 4 സെഷനുകളാണുണ്ടാവുക.

ജനാധിപത്യം പുറംതള്ളലല്ല, ഉള്‍കൊള്ളലാണ്; സംവാദ സദസ് 21ന് കോഴിക്കോട്
X

കോഴിക്കോട്: 'ജനാധിപത്യം പുറംതള്ളലല്ല, ഉള്‍കൊള്ളലാണ്' എന്ന തലക്കെട്ടില്‍ ഉത്തരകാലം.കോം മുന്‍കൈയെടുത്ത് ഈമാസം 21ന് സംവാദ സദസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെ നീണ്ടുനില്‍ക്കുന്ന സംവാദസദസ്സില്‍ അക്കാദമിക് തലത്തില്‍ അറിയപ്പെടുന്ന ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രഭാഷകരും പങ്കെടുക്കും. പരിപാടിയില്‍ 4 സെഷനുകളാണുണ്ടാവുക. 21ന് രാവിലെ 'ജനാധിപത്യത്തിന്റെ മറുവിചാരം' എന്ന ആദ്യസെഷന്‍ ഗ്രന്ഥകാരനും ഹൈദരാബാദ് ഇഫ്‌ളുവിലെ പ്രഫസറുമായ എം ടി അന്‍സാരി വിഷയമവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യും. രണ്ടാമത്തെ സെഷനില്‍ ഉത്തരകാലം ചീഫ് എഡിറ്റര്‍ കൂടിയായ കെ കെ ബാബുരാജ്, പുതുരാഷ്ട്രീയ/ സാമൂഹിക പ്രസ്ഥാനങ്ങളും ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളും: കേരളീയ സാഹചര്യം എന്ന വിഷയം അവതരിപ്പിക്കും. സ്ത്രീവാദം, കീഴാളരാഷ്ട്രീയം, ജനാധിപത്യം എന്ന മൂന്നാമത്തെ സെഷനില്‍, ഇഫ്‌ളുവിലെ അധ്യാപിക കൂടിയായ ബി എസ് ഷെറിനാണ് മുഖ്യപ്രഭാഷക.

'മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടും ജനാധിപത്യവും ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം കെ കെ കൊച്ചും അദൃശ്യം, അപരം, വ്യത്യാസം: ജനാധിപത്യത്തിന്റെ സംഘര്‍ഷങ്ങള്‍ എന്നത് എ എസ് അജിത്കുമാറും അവതരിപ്പിക്കും. കേരളത്തിലെയും പുറത്തെയും എഴുത്തുകാരും ചിന്തകരും ആക്ടിവിസ്റ്റുകളും പ്രഭാഷകരും അടങ്ങുന്ന വലിയൊരുനിര ഓരോ വിഷയാവതരണത്തിലും ഇടപെട്ട് സംസാരിക്കും. പ്രഫ. പി കോയ, ഷൈമ പച്ച, സി കെ അബ്ദുല്‍ അസീസ്, കെ അംബുജാക്ഷന്‍, സതി അങ്കമാലി, എസ് ജോസഫ്, കെ അഷ്‌റഫ്, പ്രദീപ് കുളങ്ങര, വിനീത വിജയന്‍, എ എസ് സൈനബ, ശാരിക പള്ളത്ത്, എ കെ വാസു, എം കെ അബ്ദുസ്സമദ്, സുദേഷ് എം രഘു, ശ്രുതീഷ് കണ്ണാടി, റാസിക് റഹിം, ജോണ്‍സണ്‍ ജോസഫ്, കെ പി ഫാത്തിമ ഷെറിന്‍, വി ആര്‍ അനൂപ്, സമീര്‍ ബിന്‍സി, മൃദുല ഭവാനി, കെ കെ പ്രീത, അബ്ദുല്‍ ജബ്ബാര്‍ ചുങ്കത്തറ, നാസര്‍ മാലിക്, കെ എസ് സുദീപ്, ഫാത്തിമ ബത്തൂല്‍, ശബരി, പി കെ സാദിഖ്, പി കെ ജാസ്മിന്‍, വിനില്‍ പോള്‍, നാരായണന്‍ എം ശങ്കരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it