മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരേയും വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മടവൂര്‍ അയണിക്കാട്ടുകോണം വാറുവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണപിള്ളയുടെ മകന് ഉണ്ണികൃഷ്ണനാ (48) ണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി പി അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം പള്ളിക്കല്‍ എസ്എച്ച്ഒ വി ഗംഗാപ്രസാദിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പോലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പ്രവാസികളടക്കമുള്ള ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലിസിന്റെ നിരീക്ഷണത്തിലാണ്. വരുംദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
ഒമിക്രോണ്‍ സ്പെഷ്യല്‍ വാക്സിനുമായി സിറം ഇന്‍സ്റ്റിറ്റിയൂട്ട്
15 Aug 2022 3:18 PM GMTരാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ബിജെപി സര്‍ക്കാര്‍...
15 Aug 2022 2:58 PM GMTകൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMT20 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍; ശ്രദ്ധേയമായി മര്കസിലെ...
15 Aug 2022 2:35 PM GMTയുപിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത...
15 Aug 2022 2:33 PM GMTസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 2:27 PM GMT