Kerala

ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ തള്ളാതെ സ്പീക്കർ

പ്രമേയത്തിന്റെ ഉള്ളടക്കം സ്പീക്കർ പരിശോധിക്കേണ്ടതില്ല. ചട്ടപ്രകാരം തീരുമാനമെടുക്കാമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ തള്ളാതെ സ്പീക്കർ
X

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ തള്ളാതെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രമേയത്തിന്റെ ഉള്ളടക്കം സ്പീക്കർ പരിശോധിക്കേണ്ടതില്ല. ചട്ടപ്രകാരം തീരുമാനമെടുക്കാമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം 130 ചട്ടപ്രകാരം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാര്യോപദേശക സമിതിയുടെയും അഭിപ്രായം ആരാഞ്ഞശേഷം തുടര്‍നടപടിയുണ്ടാകും. പൗരത്വ ഭേദഗതിക്കെതിരെ നിയസഭ പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭയില്‍ വരേണ്ട നടപടിക്രമങ്ങള്‍ പാലിക്കണം. പ്രമേയത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നില്ല. നയം രൂപീകരിക്കേണ്ടത് മന്ത്രിസഭയാണ്. കാബിനറ്റ് അംഗീകരിക്കുന്നതാണ് സർക്കാരിന്റെ നയം. സർക്കാർ നയം ജനങ്ങളെ അറിയിക്കേണ്ടത് ഗവർണറുടെ ബാധ്യത. ഗവര്‍ണര്‍ ഇല്ലാത്ത ഭാഗം വായിക്കുമോ എന്ന ആശങ്കയില്ലെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗവര്‍ണര്‍ ബിജെപിയുടെ മെഗാഫോണായി മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തെ പിന്തുണയ്ക്കും. പ്രമേയം പരാജയപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it