റെയില്‍വേ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം: എ എം ആരിഫ് എംപി
BY NSH28 May 2021 7:18 PM GMT
X
NSH28 May 2021 7:18 PM GMT
ആലപ്പുഴ: ഇന്ത്യന്‍ റെയില്‍വേയിലെ 13,450 തസ്തികകള്‍ നിര്‍ത്തലാക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നല്‍കിയ നിര്‍ദേശം അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട തസ്തികകള്‍ക്ക് പകരം പുതിയ തസ്തികകള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുന്ന റെയില്‍വെ ബോര്‍ഡ് യാതൊരുവിധ പഠനവും നടത്താതെ ഓരോ റെയില്‍വേ സോണിലും വെട്ടിക്കുറയ്‌ക്കേണ്ട തസ്തികകളുടെ എണ്ണം മുന്‍കൂട്ടി നിശ്ചയിച്ചത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.
ദീര്‍ഘകാലമായി ഒഴിവുകള്‍ നികത്താതെ ഒടുവില്‍ തസ്തികതന്നെ ഇല്ലാതാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ഈ നീക്കത്തില്‍നിന്നും പിന്തിരിയണമെന്നും ജോലിഭാരം ശാസ്ത്രീയമായി പുനക്രമീകരിച്ച് ഒഴിവുകള്‍ എത്രയുംവേഗം നികത്തണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT