ബന്ധുക്കളെ രക്ഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

ബന്ധുക്കളെ രക്ഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

തിരൂര്‍: ബന്ധുക്കളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. തിരൂര്‍ അജിതപ്പാടിയിലെ കൊണ്ടന്‍ പറമ്പില്‍ അബ്ദുല്‍ റസാഖ്(43) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിച്ചു കരയ്ക്ക് എത്തിച്ച ശേഷം അബ്ദുല്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ റസാഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കെയാണു മരണം. ഭാര്യ: നസീമ. മൂന്ന് മക്കളുണ്ട്.

RELATED STORIES

Share it
Top