Kerala

ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് റിമാന്‍ഡില്‍

ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.

ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് റിമാന്‍ഡില്‍
X

കോഴിക്കോട്: മുക്കം ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദലിത് വിഭാഗത്തില്‍പ്പെട്ട പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ പോലിസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ഐപിസി 306 (ആത്ഹമത്യാ പ്രേരണ), 366 (തട്ടിക്കൊണ്ട് പോവല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രദേശവാസിയായ റിനാസിന്റെ മാനസികപീഡനം കൊണ്ടാണ് മകള്‍ ആത്മഹത്യചെയ്തതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.വിദ്യാര്‍ഥിനി ആത്മഹത്യചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് പ്രതിയായ റിനാസ് വിദ്യാര്‍ഥിനിയുടെ ഫോണ്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. ഈ ഫോണ്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെയും റിനാസിന്റെയും ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പോലിസ് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ ഡയറി മുക്കം പോലിസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ സഹപാഠികളെയും പോലിസ് ചോദ്യംചെയ്തു. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദ്യാര്‍ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ഥിനി, അമ്മ കറന്റ് ബില്ലടയ്ക്കാന്‍ പോയപ്പോള്‍ വീട്ടിലെ മുറിയില്‍ തൂങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് ആത്മഹത്യാ പ്രേരണയ്ക്ക് തെളിവില്ലെന്ന നിലപാടിലായിരുന്നു. കുടുംബം എസ്പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയതോടെയാണ് യുവാവിന്റെ അറസ്റ്റ് മുക്കം പോലിസ് രേഖപ്പെടുത്തിയത്. യുവാവിന്റെ സഹോദരി പെണ്‍കുട്ടിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്ന് സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it