Kerala

പ്രതിപക്ഷ പാർട്ടികളുടെ അണികൾ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവർ: മുഖ്യമന്ത്രി

മ​ന്ത്രി​മാ​ർ​ക്കും സി​പി​എം നേ​താ​ക്ക​ൾ​ക്കും എഴുത്തുകാ​ർ​ക്കും നേ​രെ ന​ട​ന്ന സൈ​ബ​ർ‌ ആ​ക്ര​മ​ങ്ങ​ൾ ഓ​രോ​ന്നാ​യി പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

പ്രതിപക്ഷ പാർട്ടികളുടെ അണികൾ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവർ: മുഖ്യമന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ണികൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ അ​സ​ഭ്യ വ​ർ​ഷ​ത്തി​ൽ പൂ​ണ്ട് വി​ള​യാ​ടു​ന്ന​വ​രാ​ണെെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​പ​ക്ഷ നേ​താ​വ് സ്വ​ന്തം അ​ണി​ക​ളോ​ട് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ കൂ​ടി സ്വ​ന്തം ജ​ന​പ്ര​തി​നി​ധി​ക​ളോ​ടെ​ങ്കി​ലും മാ​ന്യ​മാ​യി ഇ​ട​പെ​ടാ​ൻ പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി​മാ​ർ​ക്കും സി​പി​എം നേ​താ​ക്ക​ൾ​ക്കും എഴുത്തുകാ​ർ​ക്കും നേ​രെ ന​ട​ന്ന സൈ​ബ​ർ‌ ആ​ക്ര​മ​ങ്ങ​ൾ ഓ​രോ​ന്നാ​യി പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു. ഒ​രാ​ൾ​ക്ക് നേ​രേ​യും വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണം പാ​ടി​ല്ലെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ട്. അ​തു സൈ​ബ​ർ ഇ​ട​ത്തി​ലാ​യാ​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. അ​തു ഈ ​കാ​ല​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ​യാ​ണ് നി​ല​പാടെന്നും ​മുഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ൽ ന​മ്പി​നാ​രാ​യ​ണ​നെ ആ​ക്ര​മി​ച്ച​ത് ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യി​രു​ന്നു. ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മു​ടി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മു​റി​ച്ചെ​ന്ന് ആ​ക്ഷേ​പി​ച്ച് ഒ​രു മാ​ധ്യ​മം ഒ​ന്നാം പേ​ജി​ൽ വാ​ർ​ത്ത ന​ൽ​കി. എ​ന്നി​ട്ട് തെ​റ്റാ​ണെ​ന്ന് ക​ണ്ട​പ്പോ​ൾ തി​രു​ത്തി​യോ, മാ​പ്പ് പ​റ​ഞ്ഞോ മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ആ​ർ​ക്കും ന​ല്ല​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it