- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താൽകാലിക ജീവനക്കാരെ വിളിച്ചിട്ടും കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് അയവില്ല
തുടർന്നാണ് ദിവസക്കൂലിക്ക് താൽകാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇപ്പോഴും പ്രതിസന്ധിക്ക് കാര്യമായ അയവ് വന്നില്ല. 200 ഓളം സർവീസുകൾ ഇന്നലേയും മുടങ്ങി.
തിരുവനന്തപുരം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിടാൻ കെഎസ്ആർടിസി താൽക്കാലിക മാർഗങ്ങൾ തേടിയിട്ടും പരിഹാരമായില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതേത്തുടർന്ന് സർവീസുകൾ വൻതോതിൽ മുടങ്ങുകയും കോടികളുടെ പ്രതിദിന നഷ്ടം നേരിടുകയും ചെയ്തു.
തുടർന്നാണ് ദിവസക്കൂലിക്ക് താൽകാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇപ്പോഴും പ്രതിസന്ധിക്ക് കാര്യമായ അയവ് വന്നില്ല. 200 ഓളം സർവീസുകൾ ഇന്നലേയും മുടങ്ങി. താൽകാലികമായി ജീവനക്കാരെ വിളിച്ചിട്ടും പലരും ജോലിക്കെത്തിയില്ല. ദിവസക്കൂലിക്കാരെ എടുക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരം ഒഴിവുകളിലേക്കുള്ളതല്ല.
ആവശ്യങ്ങൾക്കനുസരിച്ചു മാത്രമാണ് താൽക്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നത്. യാത്രക്കാരുടെ തിരക്കില്ലാത്ത ദിവസങ്ങളിൽ ഇവരെ പൂർണമായും ഒഴിവാക്കാനും സ്ഥിരജീവനക്കാരെ ഉപയോഗിച്ച് ബസോടിക്കാനുമാണ് നിർദേശം. അവധി കഴിഞ്ഞുള്ള ദിവസങ്ങളിലായിരിക്കും ഇനി തിരക്കുണ്ടാകുക.
ഇതിനിടെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ സമരം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ഇന്ന് നോഡൽ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സമരം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















