Kerala

2024 തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ശശിതരൂരിനെ തോല്‍പിക്കും: ശ്രീശാന്ത്

'ഞാന്‍ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അതില്‍ ഒരു സംശയവും വേണ്ട.'

2024 തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ശശിതരൂരിനെ തോല്‍പിക്കും: ശ്രീശാന്ത്
X

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചന നല്‍കി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. 2024ല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ശശിതരൂരിന്റെ വലിയ ആരാധകനാണെങ്കിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് അദ്ദേഹത്തെ തോല്‍പ്പിക്കും- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഞാന്‍ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അതില്‍ ഒരു സംശയവും വേണ്ട.'-ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശ്രീശാന്ത് പറഞ്ഞിരുന്നു. ശശി തരൂരിനോടായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. നിലവില്‍ അഭിനയ രംഗത്ത് സജീവമാണ് താരം.

Next Story

RELATED STORIES

Share it