Kerala

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആദിവാസികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം പ്രവർത്തകർ കീഴടങ്ങി

ആദിവാസികളായ ശശി, ബാബു എന്നിവരെ തട്ടിക്കൊണ്ടുപോയി മ‌ർദ്ദിച്ച് വഴിയിൽ തള‌ളിയ സംഭവത്തിലാണ് ഇവർ കീഴടങ്ങിയത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആദിവാസികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം പ്രവർത്തകർ കീഴടങ്ങി
X

കണ്ണൂർ: ആറളം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടിയിൽ ആദിവാസികളെ മർദ്ദിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തക‌ർ കീഴടങ്ങി. വീർപാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്.

വീർപാട് സ്വദേശികൾ തന്നെയായ ആദിവാസികൾ ശശി, ബാബു എന്നിവരെ തട്ടിക്കൊണ്ടുപോയി മ‌ർദ്ദിച്ച് വഴിയിൽ തള‌ളിയ സംഭവത്തിലാണ് ഇവർ കീഴടങ്ങിയത്. ശശിയെ കാണാനില്ലെന്ന് കാട്ടി മുൻപ് ബന്ധുക്കൾ ആറളം പൊലീസിൽ പരാതി നൽകിയിരുന്നു.

പഞ്ചായത്തിലെ പത്താം വാർഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരായ ഇവരെ തട്ടിക്കൊണ്ട് പോയെന്ന് കോൺഗ്രസും ആരോപിച്ചു. സംഭവം സിപിഎം തള‌ളിക്കളഞ്ഞിരുന്നു. പരിക്കേറ്റ ശശിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് തുടർ ചികിൽസയ്‌ക്കായി കണ്ണൂ‌ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it