Kerala

അരൂരിൽ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം

തോൽവിയുടെ കാരണം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തിരുമാനിച്ചു.

അരൂരിൽ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം
X

തിരുവനന്തപുരം: അരൂർ മണ്ഡലത്തിൽ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തോൽവിയുടെ കാരണം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തിരുമാനിച്ചു. ഉപതി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ശ​ക​ല​നം ചെ​യ്യാ​ൻ‌ ചേ​ർ​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​യി​രു​ന്നു സി​പി​എം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രാ​യ കേ​സ് അ​ന​വ​സ​ര​ത്തി​ലാ​യെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. ഷാനിമോൾക്കെതിരെ മ​ന്ത്രി ജി സു​ധാ​ക​ര​ൻ ന​ട​ത്തി​യ പൂ​ത​ന പ്ര​യോ​ഗം അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ച​ടി​യാ​യി. സ്ത്രീ ​വോ​ട്ട​ർ​മാ​രെ പൂ​ത​ന പ​രാ​മ​ർ​ശം എ​തി​രാ​ക്കി​യെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി.

​എറ​ണാ​കു​ള​ത്ത് കനത്ത മ​ഴ ഇ​ട​ത് വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ൽ​നി​ന്ന് അ​ക​റ്റി. മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ‌ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ എ​തി​രാ​ക്കി​യെ​ന്നും സി​പി​എം വി​ല​യി​രു​ത്തി. അതേസമയം, അരൂരിലെ തോൽവിയുടെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it