സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; അഴിമതി ആരോപണങ്ങളും തദ്ദേശ തിരഞ്ഞെടുപ്പും ചർച്ചയാവും
സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുമ്പോൾ ഇതിലെ പ്രതിരോധമാവും യോഗത്തിലെ പ്രധാന ചർച്ചവിഷയം.
BY SDR21 Aug 2020 5:15 AM GMT

X
SDR21 Aug 2020 5:15 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുമ്പോൾ ഇതിലെ പ്രതിരോധമാവും യോഗത്തിലെ പ്രധാന ചർച്ചവിഷയം. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളും മറ്റൊരു അജണ്ടയാണ്. സ്വർണ്ണക്കടത്തിന് പിന്നാലെ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനും സർക്കാരിന് നാണക്കേടായതോടെ എം ശിവശങ്കറിനെ പൂർണ്ണമായി കൈയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം.
യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷൻ നൽകിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ തലത്തിൽ അന്വേഷണം വേണോയെന്നതും യോഗത്തിൽ ചർച്ചയാകും. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ തുടർനീക്കങ്ങളും യോഗത്തിൽ ചർച്ചയാവും.
Next Story
RELATED STORIES
സ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില് മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMT