Kerala

മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാണെങ്കില്‍ അത് ഇനിയും തുടരുമെന്ന് കൊടിയേരി ബാലകൃഷ്ണന്‍

താന്‍ ബിജെപിയുടെ നയങ്ങളെയും നരേന്ദ്രമോഡിയെയും അമിതാഷായെയും വിമര്‍ശിക്കുകയാണ് ചെയ്തത്. ബിജെപിയെ സംബന്ധിച്ചിടത്തോളം നരേന്ദ്രമോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ കുറ്റമാണ്. അതിന്റെ പേരില്‍ ജയിലിലടയക്കുകയാണെങ്കില്‍ അടച്ചോട്ടെ. ഇന്ത്യന്‍ സൈന്യത്തെ നേരത്തെ ഏറ്റവും കൂടുതല്‍ അപഹസിച്ച് സംസാരിച്ചത് ആര്‍എസ്എസിന്റെ മോഹന്‍ ഭാഗവത് ആണ്.ഒരിക്കലും എല്‍ഡിഎഫ് സൈന്യത്തെ വിലകുറച്ച് കാണുന്നില്ല.സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടു പോകാമെന്ന് അദാനി ഗ്രൂപ്പ് വിചാരിക്കേണ്ട. അദാനി സ്വയം പിന്മാറുകയാണ് നല്ലത്. ചര്‍ച് ബില്ല്് നടപ്പാക്കല്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ല

മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാണെങ്കില്‍  അത്  ഇനിയും തുടരുമെന്ന് കൊടിയേരി ബാലകൃഷ്ണന്‍
X

കൊച്ചി: സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ചാല്‍ രാജ്യദ്രോഹകുറ്റമാകുമെങ്കില്‍ അത് ഇനിയും തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി എറണാകുളം കളമശേരിയില്‍ നടത്തിയ വാര്‍്ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ബിജെപിയുടെ നയങ്ങളെയും നരേന്ദ്രമോഡിയെയും അമിതാഷായെയും വിമര്‍ശിക്കുകയാണ് ചെയ്തത്. ബിജെപിയെ സംബന്ധിച്ചിടത്തോളം നരേന്ദ്രമോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ കുറ്റമാണ്. അതിന്റെ പേരില്‍ ജയിലിലടയ്ക്കുകയാണെങ്കില്‍ അടച്ചോട്ടെയെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സൈന്യം നടത്തുന്ന നടപടി ബിജെപിയാണ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത്. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം യെദ്യൂരപ്പ നടത്തിയ പ്രസ്താവന.ഇത് അംഗീകരിക്കാന്‍ കഴിയില്ല.ബിജെപിയുടെ നേട്ടമല്ല മറിച്ച് സൈന്യത്തിന്റെയും രാജ്യത്തിന്റെയുമാണ്.അത് ബിജെപിയുടെ നേട്ടമായി പ്രചരിപ്പിക്കാനുള്ള സംഘപരിവാരത്തിന്റെ നീക്കത്തിനെയാണ് തങ്ങള്‍ വിമര്‍ശിക്കുന്നത്.കാണ്ഡഹാറില്‍ വിമാനം റാഞ്ചിയപ്പോള്‍ രാജ്യം ഭരിച്ചിരുന്നത് ബിജെപിയാണ്.അന്ന് അവര്‍ വിട്ടു നല്‍കിയ വ്യക്തിയാണ് ഇപ്പോള്‍ പുല്‍വാമ അക്രമത്തിന്റെ് സൂത്രധാരന്‍ മസൂദ് അസര്‍. അന്ന് അദ്ദേഹത്തെ കൈമാറുന്നതിന് മധ്യസ്ഥത വഹിച്ച വ്യക്തിയാണ് ഇപ്പോഴുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലെന്നും കൊടിയേരി ബാലകഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തെ നേരത്തെ ഏറ്റവും കൂടുതല്‍ അപഹസിച്ച് സംസാരിച്ചത്. ആര്‍എസ്എസിന്റെ മോഹന്‍ ഭാഗവത് ആണ്. യുദ്ധത്തിന് തയാറാകാന്‍ സൈന്യത്തിന് കുടുതല്‍ ദിവസം വേണമെന്നും എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മൂന്നു ദിവസം മതിയെന്നുമാണ്. ഇത് ഇന്ത്യന്‍ സൈന്യത്തെ പരിഹസിക്കല്‍ ആണ്്.ഭരണഘടന അനുവദിച്ചാല്‍ മുമ്പില്‍ നില്‍ക്കാന്‍ സംഘപരിവാര്‍ തയാറാണെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.ഒരിക്കലും എല്‍ഡിഎഫ് സൈന്യത്തെ വിലകുറച്ച് കാണുന്നില്ല. പക്ഷേ ആര്‍എസ് എസ് സൈന്യത്തെ എങ്ങനെയാണ് കാണുന്നതെന്നാണ് ഒരു വര്‍ഷം മുമ്പ് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്.സൈന്യത്തേക്കാള്‍ ശക്തി ആര്‍എസ്എസിനാണെന്നാണ് ഇതിലൂടെ മോഹന്‍ ഭാഗവത് അര്‍ഥമാക്കുന്നത്.ലോക രാഷ്ട്രങ്ങളുടെ ശക്തമായ ഇടപെടലിനു മുമ്പില്‍ പാക്കിസ്ഥാന് വഴങ്ങേണ്ടി വന്നതിനാലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറായിരിക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്.ചൈയുടെ നിലപാടോ അമേരിക്കയുടെ നിലപാടോ അല്ല കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വിഷയം ഇന്ത്യയുടെ സുരക്ഷയാണ്.അതിനായി ഇന്ത്യക്കാര്‍ ഒരു മിച്ച് നില്‍ക്കണം.ഇന്ത്യയുടെ കൊടിയാണ് ഇവിടുത്തെ കമ്മ്യൂുണിസ്റ്റു പാര്‍ടിയും ഇടതു പക്ഷവും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നയതന്ത്ര പ്രശ്‌നത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് അവകാശപ്പെടണമെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടണം.അത് പരാജയപ്പെടുന്നത് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ പോരായ്മ തന്നെയാണ്.നേരത്തെയുണ്ടായിരുന്ന ബന്ധം പോലും ഇപ്പോള്‍ മോശമായി.അയല്‍ രാജ്യങ്ങളുമായി ശത്രുതാ സ്ഥിതി വന്നു.ആര്‍എസ്എസിന്റെ നയം വിദേശ രംഗത്ത് നടപ്പാക്കിയതിന്റെ ഫലമാണിത്.നയതന്ത്ര രംഗത്തെ പാളീച്ചയാണ് ഇതിനു കാരണം. സൈന്യം പാക്കിസ്ഥാന് നല്‍കിയ തിരിച്ചടി പധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിക്കുന്നത്. രാജ്യം സുരക്ഷിത കരങ്ങളിലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.എന്നാല്‍ രാജ്യം ഏതെങ്കിലും വ്യക്തിയുടെ കരങ്ങളിലല്ല മറിച്ച് ലക്ഷകണക്കിന് സൈനികരുടെ കരങ്ങളിലാണ്. ആ വസ്തുത കാണാതെ ഇതെല്ലാം വ്യക്തിപരമായും രാഷ്ട്രീയമായും നേട്ടമായി അവര്‍ ഉപയോഗിക്കുകയാണ്.ഇത് അവര്‍ക്ക് തന്നെ തിരിച്ചടിയുണ്ടാകും. കാര്‍ഗില്‍ യുദ്ധ സമയത്തും ഇതേ നില തന്നെയാണ് ബിജെപി സ്വീകരിച്ചതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തെ ആറു വിമാനത്താവളങ്ങളില്‍ അഞ്ചും അദാനി ഗ്രൂപ്പിന് കൈമാറിയതിനു പിന്നില്‍ നരേന്ദ്രമോഡിയും അദാനി ഗ്രൂപ്പും തമ്മില്‍ ഒത്തു കളി നടത്തിയതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടു പോകാമെന്ന് അദാനി ഗ്രൂപ്പ് വിചാരിക്കേണ്ട. അദാനി സ്വയം പിന്മാറുകയാണ് നല്ലത്. നിയമപരമായി സാധ്യമാകുന്ന വിധത്തില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകും. തിരുവന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് തയാറാണെങ്കില്‍ യോജിച്ചുള്ള പ്രക്ഷോഭത്തിന് എല്‍ഡിഎഫ് തയാറാണെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വ്യപകമായി പ്രചരണം നടക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണ് അത്തരത്തില്‍ ഒരു ബില്ലും ഇല്ല.അത്തരത്തിലൊരു നിയമം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ലെന്നും നിയമത്തിനെ എഡിഎഫ് അനുകൂലിക്കുന്നുമില്ല.ന്നെും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.രാജ്യത്ത് പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമവും സഭാ നിയമവും ഉണ്ട് അതിനു മുകളില്‍ ഇപ്പോള്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it