സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് സിപിഎം തിരഞ്ഞെടുപ്പ് രംഗത്തേക്ക്
സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമരൂപം നല്‍കിയ പട്ടിക പിബിയുടെ അംഗീകാരം വാങ്ങി ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനിയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മല്‍സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 15ലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് സിപിഎം തിരഞ്ഞെടുപ്പ് രംഗത്തേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമരൂപം നല്‍കിയ പട്ടിക പിബിയുടെ അംഗീകാരം വാങ്ങി ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനിയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒമ്പതിനകം ഇവിടേയും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമെന്നാണ് സൂചന.
കാസര്‍കോഡ്- കെ പി സതീഷ് ചന്ദ്രന്‍, കണ്ണൂര്‍- പി കെ ശ്രീമതി, വടകര- പി ജയരാജന്‍, കോഴിക്കോട്- എ പ്രദീപ് കുമാര്‍, മലപ്പുറം- വി പി സാനു, പാലക്കാട്- എം ബി രാജേഷ്, ആലത്തൂര്‍- പി കെ ബിജു, എറണാകുളം- പി രാജീവ്, കോട്ടയം- വി എന്‍ വാസവന്‍, ഇടുക്കി- ജോയ്സ് ജോര്‍ജ്, ചാലക്കുടി- ഇന്നസെന്റ്, ആലപ്പുഴ- എ എം ആരിഫ്, പത്തനംതിട്ട- വീണാ ജോര്‍ജ്, ആറ്റിങ്ങല്‍- എ സമ്പത്ത്, കൊല്ലം- കെ എന്‍ ബാലഗോപാല്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടിക. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഇന്നസെന്റിനെ ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാന്‍ തീരുമാനിച്ചത്. ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി എ സമ്പത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തിങ്കളാഴ്ച വൈകീട്ട് 3.30ന് ആറ്റിങ്ങല്‍ സണ്‍മുക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
RELATED STORIES
സൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT