Kerala

കുരുക്ക് മുറുക്കി ഇഡി; എകെജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്.

കുരുക്ക് മുറുക്കി ഇഡി; എകെജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം
X

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളിൽ റെയ്ഡ് നടത്തുന്നതിനിടെ എകെജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ 26 മണിക്കൂർ നടത്തിയ റെയ്ഡ് അൽപ്പം മുമ്പാണ് അവസാനിച്ചത്. സ്വർണക്കടത്ത് കേസിനു പിന്നാലെ നാല് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് വിവിധ അന്വേഷണങ്ങളിലാണ്. സ്വർണക്കടത്ത് കേസിൽ കുടുങ്ങിയ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ പാർട്ടിയുമായും സർക്കാരുമായും ബന്ധപ്പെട്ട കണ്ണികളിൽ കുരുക്ക് മുറുക്കിയതിനിടെയാണ് അടിയന്തര യോഗം എന്നതും ശ്രദ്ധേയമാണ്.

ബിനീഷിനെതിരായ അന്വേഷണത്തിനും ഇഡി മൂർച്ച കൂട്ടിയതാണ് സിപിഎം നേരിടുന്ന മറ്റൊരു പ്രതിസന്ധി. പാർട്ടി നിലപാടും സെക്രട്ടറിയുടെ ബന്ധുത്വവും രണ്ടാണെന്ന വാദത്തിലൂന്നിയാണ് ഇതിനെ പ്രതിരോധിക്കുന്നത്.

Next Story

RELATED STORIES

Share it