Kerala

പത്തനംതിട്ടയിലെ ക്രിമിനല്‍-ഗുണ്ടാ സംഘങ്ങളുടെ ആശ്രയ കേന്ദ്രമായി സിപിഎമ്മും ബിജെപിയും മാറി: എസ്ഡിപിഐ

പത്തനംതിട്ടയിലെ ക്രിമിനല്‍-ഗുണ്ടാ സംഘങ്ങളുടെ ആശ്രയ കേന്ദ്രമായി സിപിഎമ്മും ബിജെപിയും മാറി: എസ്ഡിപിഐ
X

പത്തനംതിട്ട: ജില്ലയിലെ ക്രിമിനല്‍, ഗുണ്ടാ സംഘങ്ങളുടെ ആശ്രയ കേന്ദ്രമായി സിപിഎമ്മും ബിജെപിയും മാറിയെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. സിപിഎം കൈയൊഴിഞ്ഞവരെ ബിജെപിയും ആര്‍എസ്എസ് കൈയൊഴിഞ്ഞവരെ സിപിഎമ്മും പരസ്പരം പാലൂട്ടി വളര്‍ത്തുകയാണ്. കഴിഞ്ഞദിവസം പെരുനാട്ടില്‍ സിഐടിയു പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടത് ഇത്തരം സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമാണ്. ഈ കൊലപാതകത്തില്‍ പ്രതികളായവര്‍ ഡിവൈഎഫ്‌ഐയിലും ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടുത്തിടെ സിപിഎമ്മില്‍ അംഗത്വമെടുത്തിരുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും ആശിര്‍വാദത്തോടെയുമാണ് ഇത്തരം ക്രിമിനലുകളെ പച്ചപ്പരവതാനി വിരിച്ചു സ്വീകരിച്ചത്. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ച് ഇരു പാര്‍ട്ടികളും കൈ കഴുകുകയാണ്. ആക്രമിക്കൂട്ടങ്ങളെ സംരക്ഷിക്കുക വഴി സിപിഎമ്മിനും കൊലപാതക രാഷ്ട്രീയം അജണ്ടയാക്കിയ ബിജെപിക്കും ജിതിന്റെ കൊലപാതകത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.






Next Story

RELATED STORIES

Share it