വയനാട്ടില്‍ മല്‍സരിക്കുന്നതില്‍നിന്ന് രാഹുല്‍ ഗാന്ധി പിന്‍മാറണം: സുധാകര്‍ റെഡ്ഡി
രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

മലപ്പുറം: വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍മാറണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും അതിനുത്തരവാദികള്‍. ബിജെപിയുടെ രാഷ്ട്രീയപ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇന്‍കം ടാക്‌സ് റെയ്ഡുകളുടെ ലക്ഷ്യം. പ്രധാനമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തില്‍ നേരിട്ടിടപെടുകയാണെന്നും സുധാകര്‍ റെഡ്ഡി വിമര്‍ശിച്ചു. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂറിയുടെ നിലപാട്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT