Kerala

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച: പീരുമേട്ടിലും കമ്മീഷനെ വച്ച് സിപിഐ

സിപിഐയിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തി എന്ന് പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച: പീരുമേട്ടിലും കമ്മീഷനെ വച്ച് സിപിഐ
X

ഇടുക്കി: ദേവികുളത്തിന് പുറമെ പീരുമേട്ടിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാൻ സിപിഐ കമ്മിഷനെ നിയമിച്ചു. ഇന്ന് ചേർന്ന സിപിഐ ഇടുക്കി ജില്ല എക്‌സിക്യൂട്ടീവ് ആണ് തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകൾ കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് അംഗങ്ങൾ ആണ് കമ്മീഷനിൽ. പ്രിൻസ് മാത്യു, ടി എം മുരുകൻ, ടി വി അഭിലാഷ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.

സിപിഐയിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തി എന്ന് പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ കൺട്രോൾ കമ്മിഷൻ അംഗം സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി കമ്മീഷൻ്റെ അന്വേഷണം. മുൻ എംഎൽഎ ഇ എസ് ബിജിമോൾ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം.

Next Story

RELATED STORIES

Share it