Kerala

കൊവിഡ് നിയന്ത്രണ ലംഘനം:കൊച്ചിയില്‍ 1500 ഓളം കേസുകളില്‍ പിഴയീടാക്കി പോലിസ്; 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മാസ്‌ക് ധരിക്കാതിരിക്കുക,സാമൂഹ്യ അകലം പാലിക്കാതിരിക്കുക, കൊവിഡ് മാനദണ്ഡം പാലിക്കാതെ കടകള്‍ തുറക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴയടപ്പിച്ചത്.1500 ഓളം പോലിസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്

കൊവിഡ് നിയന്ത്രണ ലംഘനം:കൊച്ചിയില്‍ 1500 ഓളം കേസുകളില്‍ പിഴയീടാക്കി പോലിസ്; 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി,ഞായര്‍ ദിവസങ്ങളിലായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചില്‍ 1500 ഓളം കേസുകളില്‍ പിഴയടപ്പിച്ചതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.മാസ്‌ക് ധരിക്കാതിരിക്കുക,സാമൂഹ്യ അകലം പാലിക്കാതിരിക്കുക, കൊവിഡ് മാനദണ്ഡം പാലിക്കാതെ കടകള്‍ തുറക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴയടപ്പിച്ചത്.122 കേസുകള്‍ കെഇഡിഒ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതായും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

റെയില്‍വേ സ്‌റ്റേഷന്‍,ബസ് സ്റ്റാന്‍ഡുകള്‍,മാളുകള്‍,ഹൈപ്പര്‍മാര്‍ക്കറ്റുകള്‍,ആരാധനായലങ്ങള്‍ എന്നിവടങ്ങളില്‍ പോലിസ് ശക്തമായ നിരീക്ഷണം നടത്തിവരികയാണെന്ന് പോലിസ് പറഞ്ഞു.വരും ദിവസങ്ങളിലും കര്‍ശന നിയന്ത്രണം തുടരും.ജില്ലാ അതിര്‍ത്തികളിലും മറ്റു ഭാഗങ്ങളിലുമായി 81 പോലിസ് പിക്കറ്റ് പോസ്റ്റുകളാണുള്ളത്.1500 ഓളം പോലിസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.49 പോലിസ് ജീപ്പുകളിലും 50 ഇരു ചക്രവാഹനങ്ങളിലുമായും പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it