കൊവിഡ് വാക്‌സിന്‍: രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
രണ്ട് ഡോസ് കൊവാക്‌സിന്‍ എടുത്തുവെങ്കിലും സൗദിയിലേക്ക് പോകുന്നതിനായി മൂന്നാം ഡോസായി കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കണമെന്ന ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.അധിക ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കൊച്ചി: രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രണ്ട് ഡോസ് കൊവാക്‌സിന്‍ എടുത്തുവെങ്കിലും സൗദിയിലേക്ക് പോകുന്നതിനായി മൂന്നാം ഡോസായി കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കണമെന്ന ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.അധിക ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ നാട്ടിലെത്തിയ ഹരജിക്കാരന്‍ കൊവാക്‌സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. സ്വന്തം ഉത്തരവാദിത്തത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മൂന്നാം ഡോസ് നല്‍കാന്‍ ക്ലിനിക്കല്‍ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ആദ്യ ഡോസ് പോലും കിട്ടാത്തവര്‍ ഇവിടെയുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം ഡോസ് എന്ന ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാന സര്‍ക്കാറും ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു.
RELATED STORIES
യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMT