Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വഴി പാസ് നല്‍കിയത് 102 ചരക്ക് വാഹനങ്ങള്‍ക്ക്

സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്‌ക്കെടുക്കുന്ന 50 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വഴി പാസ് നല്‍കിയത് 102 ചരക്ക് വാഹനങ്ങള്‍ക്ക്
X

മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലേയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വെള്ളിയാഴ്ച 102 വാഹനങ്ങള്‍ക്ക് പാസ് നല്‍കി. ഓണ്‍ലൈന്‍ വഴിയാണ് പാസുകള്‍ അനുവദിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്‌ക്കെടുക്കുന്ന 50 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്. ചരക്കെത്തിക്കുന്നതിനല്ലാതെ വാഹന പാസിന് സമര്‍പ്പിച്ച 208 അപേക്ഷകള്‍ നിരസിച്ചു.

covid19jagratha.kerala.nic.inഎന്ന വെബ്‌സൈറ്റില്‍ എസന്‍ഷ്യല്‍ ഗുഡ്സ് സര്‍വീസ് (essential goods service) എന്ന വിഭാഗത്തിലെ വെഹിക്കിള്‍ പെര്‍മിറ്റ് (vehicle permit) ലാണ് ചരക്കുവാഹനങ്ങള്‍ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതില്‍ മറ്റ് യാത്രാ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. അപേക്ഷയില്‍ പേര് നല്‍കിയിട്ടുള്ള ഡ്രൈവറും സഹായിയുമല്ലാതെ മറ്റാരെയും വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുവന്നാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡ്രൈവറും സഹായിയും മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it