Kerala

കൊവിഡ് സംശയിച്ച് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു

കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചന്‍ (77) ആണ് മരിച്ചത്.

കൊവിഡ് സംശയിച്ച് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു
X

കൊച്ചി: കൊവിഡ് സംശയിച്ച് സ്വകാര്യാശുപത്രിയില്‍നിന്നും എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികില്‍സയിലായിരുന്ന അയ്യമ്പുഴ സ്വദേശിനി മരിച്ചു. കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചന്‍ (77) ആണ് മരിച്ചത്.

മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി മേരിക്കുട്ടിയുടെ സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയില്‍ ഇന്നലെ വൈകിട്ടാണ് സ്വകാര്യാആശുപത്രിയില്‍നിന്നും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it