Kerala

കൊവിഡ് വ്യാപനം: പാലാ മരിയസദനം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി; കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊവിഡ് വ്യാപനം: പാലാ മരിയസദനം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി; കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
X

കോട്ടയം: പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാലാ മരിയസദനം കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. വെളിയന്നൂര്‍- 4, കല്ലറ- 9, കൊഴുവനാല്‍- 1, അയര്‍ക്കുന്നം- 16 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

തലയോലപ്പറമ്പ്-14, ഭരണങ്ങാനം-8 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ പത്ത് പഞ്ചായത്തുകളിലായി 14 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ. എരുമേലി- 23, അയര്‍ക്കുന്നം- 2,16, മാടപ്പള്ളി- 16, വെള്ളാവൂര്‍- 9, കിടങ്ങൂര്‍- 10, വാഴപ്പള്ളി 6,9,12,16, വെളിയന്നൂര്‍- 4, കല്ലറ- 9, കൊഴുവനാല്‍- 1.

Next Story

RELATED STORIES

Share it