Kerala

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
X

ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ വിജ്ഞാപനം ചെയ്തു.

1. കരുണാപുരം ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ് പൂര്‍ണ്ണമായും, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, ശാന്തിപുരം ജംഗ്ഷന്‍ മുതല്‍ ആപ്‌കോസ് സൊസൈറ്റി ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും

2. കരിമണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് 6, 7, 11 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, കരിമണ്ണൂര്‍ ടൗണ്‍ - പെട്രോള്‍ പമ്പ് മുതല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ വരെ, ടൗണ്‍ മുതല്‍ നെയ്യശ്ശേരി കവല വരെ

3. രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് 9ാം വാര്‍ഡ്

4. കുമളി ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡില്‍ കുമളി മൂന്നാര്‍ സംസ്ഥാനപാതക്ക് സമാന്തരമായി ഉള്ള രണ്ടാം മൈല്‍ മുതല്‍ എ.കെ.ജി പടി വരെയുള്ള പഞ്ചായത്ത് റോഡിന്റെ ഇരുവശവും

പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് / പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 7, 11 വാര്‍ഡുകള്‍ (6, 7, 11 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, കരിമണ്ണൂര്‍ ടൗണ്‍ - പെട്രോള്‍ പമ്പ് മുതല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ വരെയും, ടൗണ്‍ മുതല്‍ നെയ്യശ്ശേരി കവല വരെയും കണ്ടെയിന്‍മെന്റ് സോണ്‍ ആയി തുടരുന്നതാണ്.)

മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

• കരുണാപുരം - 1-ാം വാര്‍ഡില്‍ തൂക്കുപാലം നൂറുല്‍ഹുദാ ജമാഅത്ത് മുസ്ലീം പള്ളിയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും, താജ് ഡ്രൈവിംഗ് സ്‌കൂള്‍ മുതല്‍ ടആക തൂക്കുപാലം ബ്രാഞ്ച് വരെയുള്ള ഭാഗവും, 3-ാം വാര്‍ഡ് പൂര്‍ണ്ണമായും, 1-ാം വാര്‍ഡില്‍ പാമ്പുമുക്ക് സെന്റ് ആന്റണി ചര്‍ച്ച് മുതല്‍ 50 ഏക്കര്‍ ട്രാന്‍സ്‌ഫോര്‍മര്‍ വരെയും (50 ഏക്കര്‍ കോളനി ഉള്‍പ്പെടെ).

വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍

• ആലക്കോട് - 5-ാം വാര്‍ഡിലെ അഞ്ചിരിക്കവല മുതല്‍ ഒരുമ അസോസിയേഷന്‍ വരെയുള്ള ഭാഗം, 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - കലയന്താനി കുരിശുപള്ളിക്ക് 300 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം

• വെള്ളിയാമറ്റം - 1, 2, 3, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - കലയന്താനി മുതല്‍ ഇറുക്കുപാലം മെയിന്‍ റോഡ് വരെയും, ഇളംദേശം ടൗണ്‍ മുതല്‍ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതല്‍ തേന്‍മാരി റോഡ് വരെയും

• നെടുങ്കണ്ടം - 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, റോയല്‍-ഇന്‍ മുതല്‍ ബിസ്മി ടെയ്‌ലറിംഗ് വരെയുള്ള ഭാഗം, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - മുണ്ടിയെരുമ കോമ്പയാര്‍ റോഡില്‍ മുണ്ടിയെരുമ ജംഗ്ഷനില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള പാലം മുതല്‍ മൂന്നുമുക്ക് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ഭാഗം, 11-ാം വാര്‍ഡിലെ തൂക്കുപാലം ചോറ്റുപാറ കവലയുടെയും വട്ടുപാറ കവലയുടെയും 100 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങള്‍.

• ഉപ്പുതറ - 6-ാം വാര്‍ഡ്

• പീരുമേട് ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകള്‍

• അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, ചപ്പാത്ത് ടൗണ്‍ ഷാപ്പുംപടി മുതല്‍ അയ്യപ്പന്‍കോവില്‍ പച്ചക്കാട് സബ്‌സെന്റര്‍ വരെയുള്ള പ്രദേശത്തെ റോഡിന് ഇരുവശവുമുള്ള ഭാഗങ്ങള്‍

• കുമാരമംഗലം ഗ്രാമപഞ്ചായത്ത് 8, 9 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, മുത്താരംകുന്ന് മുതല്‍ പ്ലാവിന്‍ചുവട് വരെയുള്ള ഭാഗങ്ങള്‍

• കരുണാപുരം 1, 2, നെടുങ്കണ്ടം 10, 12, പാമ്പാടുംപാറ 4 എന്നീ വാര്‍ഡുകളിലായി ഉള്‍പ്പെട്ടുവരുന്ന, വിജയമാതാ സ്‌കൂള്‍, ശ്രീ പ്രഭാകരന്‍ കുന്നുംപുറത്ത് എന്നയാളുടെ വീട് എന്നിവിടം മുതല്‍ തൂക്കുപാലം പാലം വരെയും, തൂക്കുപാലം - നെടുങ്കണ്ടം ദിശയില്‍ എച്ച്.പി പമ്പ് വരെയും, തൂക്കുപാലം ബാലഗ്രാം ദിശയില്‍ അപര്‍ണ്ണ ആശുപത്രി വരെയും ഉള്ള ഭാഗങ്ങള്‍

• പെരുവന്താനം ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്

• തൊടുപുഴ മുനിസിപ്പാലിറ്റി 3-ാംവാര്‍ഡില്‍ മുത്താരംകുന്ന് മുതല്‍ പ്ലാവിന്‍ചോട് വരെ

Next Story

RELATED STORIES

Share it