Kerala

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മേരികുളം പള്ളി ജങ്ഷന്‍ മുതല്‍ നിരപ്പേല്‍കട കുരിശുപള്ളി ജങ്ഷന്‍ വരെയുള്ള കുമളി- മേരികുളം റോഡിന്റെ ഇരുവശവും കണ്ടെയ്ന്‍മെന്റ് സോണായി ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മേരികുളം പള്ളി ജങ്ഷന്‍ മുതല്‍ നിരപ്പേല്‍കട കുരിശുപള്ളി ജങ്ഷന്‍ വരെയുള്ള കുമളി- മേരികുളം റോഡിന്റെ ഇരുവശവും കണ്ടെയ്ന്‍മെന്റ് സോണായി ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. ഉടുമ്പന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് (ശ) 15ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന കുളപ്പാറ- ശേഖരത്തുപാറ റോഡിന് വലതുവശത്തുള്ള തടത്തിക്കുടിയില്‍ ഉണ്ണിയുടെ വീട് മുതല്‍ ശേഖരത്തുപാറ കോളനി (ടി കോളനി ഉള്‍പ്പടെ) വരെയുള്ള ഭാഗങ്ങളും

2. അറക്കുളം ഗ്രാമപ്പഞ്ചായത്ത് (ശ) 12ാം വാര്‍ഡ് പൂര്‍ണമായും (ii) 6, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന സെന്റ് ജോര്‍ജ് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള കലുങ്ക് മുതല്‍ മൂലമറ്റം ടൗണ്‍ പൂര്‍ണമായും, പന്തലാഡിക്കല്‍ ഉള്ള ഇഷ്ടിക കമ്പനിയുടെ 151ാം നമ്പര്‍ കെട്ടിടം മുതല്‍ 6ാം വാര്‍ഡ് അവസാനിക്കുന്ന 614ാം നമ്പര്‍ കെട്ടിടം വരെയുമുള്ള പ്രദേശവും, (iii) 14ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന തൊടുപുഴ - മൂലമറ്റം റോഡില്‍ 12-ാം മൈല്‍ ജങ്ഷനിലുള്ള കൃഷിഭവന്‍ മുതല്‍ അശോക കവലയ്ക്ക് ശേഷമുള്ള കലുങ്ക് വരെയുള്ള റോഡിന് ഇരുവശവും ഉള്ള ഭാഗങ്ങളും (i) 2ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന തൊടുപുഴ- ഇടുക്കി റോഡില്‍ ജംഗ്ഷന്‍ മുതല്‍ രാമനിലയം വീട് (വീട് നം. 14/341) വരെയുള്ള റോഡിന് ഇരുവശവും ഉള്ള ഭാഗങ്ങള്‍

താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരും

• വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് 5ാം വാര്‍ഡിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ ചൂരക്കുളം ആറ്റോരം വരെയുള്ള ഭാഗം

• മുട്ടം ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന (i) കളപ്പുര കോളനി ജങ്ഷന്‍ മുതല്‍ ഊരാക്കുന്ന് പള്ളി വരെയുള്ള ഇടപ്പള്ളി റോഡിന്റെ ഇടതുവശത്തുള്ള ഭാഗങ്ങള്‍, (ii) ഊരാക്കുന്ന് പള്ളി ജങ്ഷന്‍ മുതല്‍ കോടതി ജങ്ഷന്‍ വരെയുള്ള തൊടുപുഴ മൂലമറ്റം റോഡിന്റെ ഇടതുവശത്തുള്ള ഭാഗങ്ങള്‍, (iii) കോടതി ജംഗ്ഷന്‍ മുതല്‍ കോടതിയിലേക്കുള്ള പാലം വരെ റോഡിന്റെ ഇടതുവശം

• ഉടുമ്പന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് (ശ) 13ാം വാര്‍ഡ് പൂര്‍ണമായും (ii) 12ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന തട്ടക്കുഴ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ കമ്പനിപ്പടി ജങ്ഷന്‍ വരെയുള്ള റോഡിന് ഇരുവശവുമുള്ള ഭാഗങ്ങളും

• അടിമാലി ഗ്രാമപ്പഞ്ചായത്ത് 3, 5, 18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - (i) 3ാം വാര്‍ഡിലെ ഇരുമ്പ്പാലം മുതല്‍ മേക്കുന്നേല്‍പടി, മുത്തിക്കാട്, പ്ലാന്റേഷന്‍, അമ്പലപ്പടി, ചില്ലിത്തോട് ചുറ്റി ഇരുമ്പ്പാലം എത്തിച്ചേരുന്ന റോഡിന് ഉള്‍വശത്തുള്ള ഭാഗങ്ങളും (ii) 5ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന കോതമംഗലം - അടിമാലി റോഡില്‍ ഇരുമ്പ്പാലം ടൗണ്‍ മുതല്‍ 14ാം മൈല്‍ ആലിന്‍ചുവട് വരെയുള്ള റോഡിന് ഇടതുവശത്തുള്ള ഭാഗങ്ങളും (iii) 5ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന വൈക്കലാംകണ്ടം- തൈക്കാവും പടി റോഡില്‍ 14ാം മൈല്‍ മുതല്‍ തൈക്കാവുംപടി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങളും (iv) 5ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന ഇരുമ്പ്പാലം ടൗണ്‍ മുതല്‍ ചില്ലിത്തോട് സ്‌കൂള്‍ വരെയുള്ള റോഡിന് വലതുവശത്തുള്ള ഭാഗങ്ങളും (v) 18ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന മൂന്നാര്‍ വാലി (ഇഎഘഠഇ അടിമാലി) മുതല്‍ ഇരുമ്പ്പാലം, മിനി കോളനി പാലം വഴി ഹസൈനാര്‍ മൈലാടിയുടെ വീട് വരെയുള്ള റോഡിന് ഇടതുവശത്തുള്ള ഭാഗങ്ങളും (vi) 18ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന സുകുമാരന്‍ ഇടപ്പറമ്പത്തിന്റെ വീട് മുതല്‍ മെഴുകുംചാല്‍ - റെനിപ്പടി റോഡ് വഴി റെനിപ്പടി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങളും (്ശശ) 18ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന റെനിപ്പടി മുതല്‍ റെനിപ്പടി - മുനിയറച്ചാല്‍ റോഡ് വഴി തങ്കച്ചന്‍ പ്ലാച്ചേരില്‍ ന്റെ വീട് വരെയുള്ള റോഡിന് വലതുവശത്തുള്ള ഭാഗങ്ങളും

• പീരുമേട് ഗ്രാമപ്പഞ്ചായത്ത് 3ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന കൊടുവാകര്‍ണ്ണം 1, 2 ഡിവിഷനുകള്‍

• കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്ത് (ശ) 6ാം വാര്‍ഡ് പൂര്‍ണ്ണമായും (ശശ) 9ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കക്കാട്ടുകട ടൗണിലെ രാജപ്പന്‍ ടെയ്‌ലര്‍ ഷോപ്പ് മുതല്‍ കട്ടപ്പന - കോട്ടയം റോഡിന്റെ ഇടതുവശത്തുള്ള കക്കാട്ട് റോഡ് വരെയും, (ശശശ) 8, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കക്കാട്ടുകട ടൗണിലെ തൊവരയാര്‍ റോഡ് മുതല്‍ കട്ടപ്പന - കോട്ടയം റോഡിന്റെ വലതുവശത്തുള്ള ലൈബ്രറി ബില്‍ഡിങ് വരെയുള്ള ഭാഗവും (ശ്) 8, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കക്കാട്ടുകട ടൗണ്‍ മുതല്‍ സുമതിക്കട ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവും (്) 6ാം വാര്‍ഡിലെ സുമതിക്കട മുതല്‍ ജോണിക്കട വരെയുള്ള ഭാഗവും

• രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് (ശ) 1ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തേക്കിന്‍കാനം മുതല്‍ എസ്എന്‍ പുരം വരെയും (ശശ) 6ാം വാര്‍ഡില്‍ ഉള്‍പ്പെട്ട എന്‍ആര്‍ സിറ്റി സബ് സെന്റര്‍ മുതല്‍ കനകപ്പുഴ പാലം വരെയും.

Next Story

RELATED STORIES

Share it