Kerala

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ നാല് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണായി

പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ നാല് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണായി
X

ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന കരിമണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 5, 6, 7, 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍/പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരുന്നതാണ്.

കുമളി: 9ാം വാര്‍ഡ് പൂര്‍ണമായും, 12ാം വാര്‍ഡിലെ കുമളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവും, 10ാം വാര്‍ഡിലെ പത്തേക്കര്‍ ജങ്ഷന്‍ മുതല്‍ റോസാപ്പൂക്കണ്ടം കുളം വരെയുള്ള ഭാഗവും.

ഉടുമ്പന്‍ചോല: 7ാം വാര്‍ഡില്‍ പാപ്പന്‍പാറ അങ്കണവാടിയുടെ ഇരുവശങ്ങളിലുമുള്ള കോളനി പ്രദേശങ്ങള്‍ മുതല്‍ മാന്‍കുത്തിമേട് എസ്ടി കോളനി ഉള്‍പ്പെടെയുള്ള നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്തിന്റെ അതിര്‍ത്തിവരെയുള്ള ഭാഗവും, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന നമരി അങ്കണവാടി മുതല്‍ ശാന്തരുവിത്തോട് വരെയും

കുമാരമംഗലം: 3, 4, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഏഴല്ലൂര്‍ ജങ്ഷന് 500 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം

കരുണാപുരം: 13ാം വാര്‍ഡ് പൂര്‍ണമായും, 15ാം വാര്‍ഡില്‍ പരപ്പനങ്ങാടി കവലയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും, 16ാം വാര്‍ഡില്‍ കുഴിത്തൊളു കവലയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും

കാമാക്ഷി: 6ാംവാര്‍ഡ്

കട്ടപ്പന (എം): 12ാം വാര്‍ഡ്

രാജകുമാരി: 8ാം വാര്‍ഡ്

ഉപ്പുതറ ഗ്രാമപ്പഞ്ചായത്ത്: 16ാം വാര്‍ഡിലെ ചീന്തലാര്‍ എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍, 1, 2, 8 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട വാഗമണ്‍-ഉപ്പുതറ റൂട്ടില്‍ നിതിന്‍ ഓട്ടോമൊബൈല്‍സ് (സജിയുടെ ഉടമസ്ഥതയിലുള്ള) മുതല്‍ മലങ്കര സെന്റ് ജോര്‍ജ് പള്ളി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, വളകോട് കോതപ്പാറ റൂട്ടില്‍ വളകോട് ടൗണ്‍ മുതല്‍ കോതപ്പാറ രാജഗിരി പള്ളി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 16ാം വാര്‍ഡിലെ ചീന്തലാര്‍ മാര്‍ക്കറ്റ് മുതല്‍ ചിട്ടിപ്പുര ലയം വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 17ാം വാര്‍ഡിലെ കാപ്പിപ്പതാല്‍ ജങ്ഷന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം

പാമ്പാടുംപാറ ഗ്രാമപ്പഞ്ചായത്തിലെ 3, 4, നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലായി മുണ്ടിയെരുമ ജങ്ഷനില്‍ നിന്നും തൂക്കുപാലം റോഡില്‍ മസൂദ് മില്‍ വരെയും, നെടുങ്കണ്ടം റോഡില്‍ എസ്എന്‍ഡിപി ജങ്ഷന്‍ വരെയും, കോമ്പയാര്‍ റോഡില്‍ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡില്‍ ദേവഗിരി വരെയും ഉള്ള ഭാഗങ്ങള്‍

ദേവികുളം ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡില്‍ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫിസ് മുതല്‍ പോലിസ് സ്റ്റേഷന്‍ വരെയും, ഇവിടം മുതല്‍ ഇറച്ചില്‍പ്പാറ ജങ്ഷന്‍ വരെയും, അവിടെ നിന്നും മൂന്നാര്‍ റൂട്ടില്‍ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയുമുള്ള ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലും ഉള്ളിലുമുള്ള ഭാഗങ്ങള്‍

തൊടുപുഴ (എം): 31ാം വാര്‍ഡ്

ആലക്കോട്: 5ാം വാര്‍ഡിലെ അഞ്ചിരിക്കവല മുതല്‍ ഒരുമ അസോസിയേഷന്‍ വരെയുള്ള ഭാഗം

മരിയാപുരം: 8, 9 വാര്‍ഡുകളിലെ ഇടുക്കി ജംഗ്ഷന്‍, പ്രിയദര്‍ശിനിമേട് പ്രദേശങ്ങള്‍

വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിലെ 1, 2, 3, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - കലയന്താനി മുതല്‍ ഇറുക്കുപാലം മെയിന്‍ റോഡ് വരെയും, ഇളംദേശം ടൗണ്‍ മുതല്‍ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതല്‍ തേന്‍മാരി റോഡ് വരെയും

കരുണാപുരം ഗ്രാമപ്പഞ്ചായത്ത് 1ാം വാര്‍ഡില്‍ തൂക്കുപാലം നൂറുല്‍ഹുദാ ജമാഅത്ത് മുസ്‌ലിം പള്ളിയുടെ 250 മീറ്റര്‍ ചുറ്റളവ്.

Next Story

RELATED STORIES

Share it