Kerala

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് 694 ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

81 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് 694 ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 14 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട്‌സ്പോട്ടുകളാണുള്ളത്. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,424 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 22,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,887 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,31,069 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Next Story

RELATED STORIES

Share it