Kerala

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 3, മരങ്ങാട്ടുപിള്ളി - 12, വെച്ചൂര്‍ - 10, ഉദയനാപുരം-12 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കം മുനിസിപ്പാലിറ്റി-24, പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്ത് - 11, വിജയപുരം ഗ്രാമപ്പഞ്ചായത്ത് - 12 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 3, മരങ്ങാട്ടുപിള്ളി - 12, വെച്ചൂര്‍ - 10, ഉദയനാപുരം-12 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33

2. ചങ്ങനാശേരി - 29, 13,10, 8

3. ഈരാറ്റുപേട്ട - 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ - 4, 6, 7

5. വൈക്കം - 24

ഗ്രാമപ്പഞ്ചായത്തുകള്‍

6. എരുമേലി- 12

7. വാഴപ്പള്ളി- 5

8. കുറിച്ചി - 6,15

9. കങ്ങഴ - 11

10. കിടങ്ങൂര്‍-1

11. അയര്‍ക്കുന്നം-15

12. ഉദയനാപുരം-5

13. മാടപ്പളളി - 14, 18

14. തൃക്കൊടിത്താനം - 15

15. വാകത്താനം -13, 5

16. വെള്ളൂര്‍ - 16

17. അതിരമ്പുഴ - 14

18. മുളക്കുളം - 16

19. പാറത്തോട് - 10

20. എലിക്കുളം - 11

21 പായിപ്പാട് - 8, 9

22. ടി.വി. പുരം -6, 13

23. പള്ളിക്കത്തോട് - 11

24. വിജയപുരം - 12

Next Story

RELATED STORIES

Share it