ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്: സര്‍ക്കാര്‍ ഉത്തരവിനെതിരെ അപ്പീലുമായി ലാബുടമകള്‍
ആര്‍ടിപിസിആര്‍ ടെസ്റ്റിനു 500 രൂപ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സ്വകാര്യ ലാബുടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.ഹരജിയില്‍ വിശദീകരണം സമര്‍പ്പിക്കാര്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി:കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിനു 500 രൂപ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ലാബുടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.ഹരജിയില്‍ വിശദീകരണം സമര്‍പ്പിക്കാര്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍), കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബ്രേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് അപ്പീല്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്ടെസ്റ്റ് നിരക്കു നിശ്ചയിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലാബ് ഉടമകള്‍ സിംഗിള്‍ ബഞ്ചില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഹരജിക്കാരുടെ വാദം നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കിയ സിംഗിള്‍ ബഞ്ച് ഹരജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലാബ് ഉടമകള്‍ ഡിവിഷന്‍ ബഞ്ചില്‍ ഹരജി സമര്‍പ്പിച്ചത്.
ഐസിഎംആറിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ചു 4500 രൂപ വരെ ഈടാക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നുവെന്നു ലാബ് ഉടമകളുടെ ഹരജിയില്‍ പറയുന്നു. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടികള്‍ ലാബുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ലാബ് ഉടമകളുടെ ആവശ്യം.പകര്‍ച്ചവ്യാധികള്‍ തടയല്‍ നിയമ പ്രകാരം നിരക്ക് നിര്‍ണയിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. അപ്പീലില്‍ അടുത്ത ചൊവ്വാഴ്ച വിശദമായ വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി.
RELATED STORIES
കണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMT