കൊവിഡ് പ്രതിരോധം: വിസ്‌ക് പ്രതിരോധ വകുപ്പിലേക്കും; നവീകരിച്ച മാതൃക ഡിആര്‍ഡിഒ നിര്‍മിക്കും
നാവിക സേനയില്‍ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്റെ ആദ്യ ദൗത്യം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആര്‍ എം ഒ ഡോ. ഗണേഷ് മോഹന്‍, അഡിഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, എ ആര്‍ എം ഒ ഡോ. മനോജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പുതിയ വിസ്‌കും നിര്‍മിച്ചിട്ടുള്ളത്
![കൊവിഡ് പ്രതിരോധം: വിസ്‌ക് പ്രതിരോധ വകുപ്പിലേക്കും; നവീകരിച്ച മാതൃക ഡിആര്‍ഡിഒ നിര്‍മിക്കും കൊവിഡ് പ്രതിരോധം: വിസ്‌ക് പ്രതിരോധ വകുപ്പിലേക്കും; നവീകരിച്ച മാതൃക ഡിആര്‍ഡിഒ നിര്‍മിക്കും](https://www.thejasnews.com/h-upload/2020/05/16/108120-wisk-navy-1.jpg)
കൊച്ചി : കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പിലേക്കും. വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. കളമശേരി മെഡിക്കല്‍ കോളജ് നിര്‍മിച്ച വിസ്‌കിന്റെ മാതൃക പരിഷ്‌കരിച്ചാണ് പുതിയ വിസ്‌കിന്റെ നിര്‍മാണം. നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ്ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളത്.
![](https://www.thejasnews.com/h-upload/2020/05/16/108121-wisk-navy-2.jpg)
നാവിക സേനയില്‍ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്റെ ആദ്യ ദൗത്യം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആര്‍ എം ഒ ഡോ. ഗണേഷ് മോഹന്‍, അഡിഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, എ ആര്‍ എം ഒ ഡോ. മനോജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പുതിയ വിസ്‌കും നിര്‍മിച്ചിട്ടുള്ളത്. ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കാവുന്ന വിസ്‌ക് 2.0 സായുധ സേനയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ട് ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരിശോധന സൗകര്യങ്ങള്‍ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്റെ പുതിയ മാതൃക ഉപയോഗിക്കാന്‍ സാധിക്കും . അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റര്‍ വഴി ഐ എന്‍ എസ് സഞ്ജീവനിയില്‍ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാമ്പിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT