Kerala

കൊവിഡ് പ്രതിരോധം: മൂവാറ്റുപുഴയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയവര്‍ അറസ്റ്റില്‍

മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടില്‍ സന്തോഷ്‌കുമാര്‍ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടില്‍ എല്‍ദോ (48) എന്നിവരെയാണ് ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

കൊവിഡ് പ്രതിരോധം: മൂവാറ്റുപുഴയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയവര്‍ അറസ്റ്റില്‍
X

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പ് ഭാഗത്ത് സെക്ടര്‍ മജിസ്‌ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടില്‍ സന്തോഷ്‌കുമാര്‍ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടില്‍ എല്‍ദോ (48) എന്നിവരെയാണ് ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മാസ്‌ക് ധരിക്കാതെ നിന്ന ആളുകളുടെ വിലാസം കുറിച്ചെടുക്കുന്നതിനിടയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റിനോടും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പോലിസ് ഉദ്യോഗസ്ഥയോടും അപമര്യാദയായി പെരുമാറുകയും സെക്ടര്‍ മജിസ്‌ട്രേട്ടിനെ ഭീഷണിപെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രജിസ്‌ട്രേഷന്‍ വകുപ്പിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ് അറസ്റ്റില്‍ ആയ സന്തോഷ്‌കുമാര്‍.

അന്വേഷണ സംഘത്തില്‍ മുവാറ്റുപുഴ എസ്‌ഐ വികെ ശശികുമാര്‍, എഎസ്‌ഐമാരായ സി എം രാജേഷ്, സുനില്‍ സാമുവല്‍, സിപിഒ മാരായ ബിബില്‍ മോഹന്‍, അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it