Kerala

കൊവിഡ് പ്രതിരോധം:കൊച്ചി നഗരം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ കൈവരിച്ചതായി മേയര്‍

രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ പൊതു ക്യാംപുകള്‍ വഴി നല്‍കി തുടങ്ങും. നഗരസഭ നടത്തിയ ക്യാംപുകളിലൂടെ മാത്രം 3,21,652 ഡോസ് വാക്‌സിനുകളാണ് നാളിതുവരെ നല്‍കിയത്. ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാത്ത ഒറ്റപ്പെട്ട വ്യക്തികള്‍ ഉണ്ടെങ്കില്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരെ ബന്ധപ്പെടേണ്ടതാണെന്നും മേയര്‍ പറഞ്ഞു

കൊവിഡ് പ്രതിരോധം:കൊച്ചി നഗരം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ കൈവരിച്ചതായി മേയര്‍
X

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കൊച്ചി നഗരത്തില്‍ മുഴുവന്‍ നഗരവാസികള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഇതിനോടകം നല്‍കി കഴിഞ്ഞതായി കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. ജില്ലാ തലത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ കൈവരിക്കുന്നതിന് ഇതു സഹായകരമാകും. വളരെ പ്രധാന്യത്തോടു കൂടിയാണ് കൊച്ചി നഗരസഭ വാക്‌സിനേഷന്‍ ഏറ്റെടുത്തത്. ഓണക്കാലത്തെ കച്ചവടം തടസ്സപ്പെടാതിരിക്കുന്നതിന് പോലിസ് കമ്മീഷണറോടൊപ്പം വിവിധ വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് കൂട്ടി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയും മാസ് വാക്‌സിനേഷന്‍ െ്രെഡവുകള്‍ നടത്തുകയും ചെയ്തു. ഓണക്കാലത്തിന് ശേഷം നഗരത്തിലെ ഒരു ഡിവിഷന്‍ പോലും അടച്ചിടാതെ കൊച്ചിയിലെ ജനജീവിതം സാധാരണ നിലയില്‍ തുടരാന്‍ ഇത് സഹായകമായെന്നും മേയര്‍ പറഞ്ഞു.

ഊര്‍ജ്ജിത വാക്‌സിനേഷന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നതിന് നഗരത്തിന് സാധിച്ചത്. നഗരവാസികള്‍ അല്ലാത്ത നിരവധി പേര്‍ക്കും ഇക്കാലയളവില്‍ കൊച്ചി നഗരസഭ വാക്‌സിന്‍ നല്‍കിയതായും മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരുടെ കഠിന പ്രയത്‌നമാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നഗരം എന്ന പദവി നേടിയെടുക്കാന്‍ കൊച്ചിക്ക് സഹായകമായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് എല്ലാ ഡിവിഷനുകളിലും വാക്‌സിന്‍ ലഭ്യത ഉറപ്പു വരുത്തുവാന്‍ സാധിച്ചു.

വാക്‌സിനേഷന്‍ മേധാവി കൂടിയായ ഡോ.ശിവദാസ്, എന്‍യുഎച്ച്എം കോര്‍ഡിനേറ്റര്‍ ഡോ.മാത്യൂസ് നമ്പേലി, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിവുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു. രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ പൊതു ക്യാംപുകള്‍ വഴി നല്‍കി തുടങ്ങും. നഗരസഭ നടത്തിയ ക്യാംപുകളിലൂടെ മാത്രം 3,21,652 ഡോസ് വാക്‌സിനുകളാണ് നാളിതുവരെ നല്‍കിയത്. ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാത്ത ഒറ്റപ്പെട്ട വ്യക്തികള്‍ ഉണ്ടെങ്കില്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരെ ബന്ധപ്പെടേണ്ടതാണെന്നും മേയര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it