മരിച്ച ജീവനക്കാരുടെ കുടുംബത്തിന് അഞ്ചുവര്‍ഷം മുഴുവന്‍ ശമ്പളം നല്‍കുമെന്ന് റിലയന്‍സ്;കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും
മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം വരെയുള്ള കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ പൂര്‍ണമായും റിലയന്‍സ് വഹിക്കും.ജീവനക്കാരന്റെ പേരിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുടര്‍ന്നും പൂര്‍ണമായും റിലയന്‍സ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഇത് തുടരും. കൊവിഡ് ബാധിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക അവധിയും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി: കൊവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളും റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. കൊവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം വരെയുള്ള കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ പൂര്‍ണമായും റിലയന്‍സ് വഹിക്കും.
ജീവനക്കാരന്റെ പേരിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുടര്‍ന്നും പൂര്‍ണമായും റിലയന്‍സ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഇത് തുടരും. കൊവിഡ് ബാധിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക അവധിയും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും രോഗമുക്തി നേടുന്നതുവരെയാണ് ഈ അവധി ലഭ്യമാകുക. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നും റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിതാ അംബാനിയും അറിയിച്ചു.
കൊവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണ്. റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുകയെന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തില്‍ പറയുന്നു.മൂന്നു ലക്ഷം ജീവനക്കാര്‍ക്ക് ആണ് കത്ത് അയച്ചത് .രോഗവ്യാപനം താഴേയ്ക്കു വരുന്നതിന് മുമ്പ് അടുത്ത ഏതാനും ആഴ്ചകളില്‍ പോസിറ്റീവ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാം. സുരക്ഷ, മുന്‍കരുതല്‍, ശുചിത്വം എന്നിവയുടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ജീവനക്കാരും കുടുംബങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണം. കൊവിടുമായി ബന്ധപെട്ടു ഒന്നിലും വിട്ടുവീഴ്ച പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര്‍ 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMT