Kerala

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി വിശദാംശം: ടവര്‍ ലൊക്കേഷന്‍ മതിയെന്ന് സര്‍ക്കാര്‍; അംഗീകരിച്ച് ഹൈക്കോടതി

നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന് കോടതി വാദത്തിനിടയില്‍ നിരീക്ഷിച്ചു

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി വിശദാംശം: ടവര്‍ ലൊക്കേഷന്‍ മതിയെന്ന് സര്‍ക്കാര്‍; അംഗീകരിച്ച് ഹൈക്കോടതി
X

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശം ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.കൊവിഡ് രോഗികളുടെ ഫോണ്‍വിളികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗികരിച്ചു.നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന് കോടതി വാദത്തിനിടയില്‍ നിരീക്ഷിച്ചു.രോഗവ്യാപനം തടയുന്നതിന് നിയന്ത്രണം അടക്കമുള്ള നടപടികള്‍ കൊണ്ടുവരുന്നതിനെ തടയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊവിഡ് രോഗികളുടെ ഫോണ്‍വിളികളുടെ വിശദാംശം ശേഖരിക്കുന്നില്ല ടവര്‍ ലോക്കേഷന്‍ മാത്രമാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും കോടതിയെ അറിയിച്ചിരുന്നു.ഫോണ്‍ വിളി വിവരം കിട്ടിയാല്‍ മാത്രമെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുവെന്നതിനാലാണ് അത്തരത്തില്‍ ചോദിച്ചതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഫോണ്‍വിളി ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഈ ഹരജി പരിഗണിക്കുന്ന വേളയില്‍ ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് ഈ വിവരം രേഖമൂലം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.ഇന്ന് വീണ്ടും കേസ് പരിഗണിക്കവെയാണ് ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹരജി കോടതി തീര്‍പ്പാക്കിയത്.

Next Story

RELATED STORIES

Share it